24.5 C
Kunnamkulam
Tuesday, August 4, 2026
Home Bureaus Erumapetty എല്‍.എല്‍.ബി പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ ജൂലിയ ഷാജനെ ആദരിച്ചു

എല്‍.എല്‍.ബി പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ ജൂലിയ ഷാജനെ ആദരിച്ചു

2021-24 കാലിക്കറ്റ് സര്‍വ്വകലാശാല എല്‍.എല്‍.ബി പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ എരുമപ്പെട്ടി ചെറുവത്തൂര്‍ ഷാജന്‍ – ജെയ്‌സി ദമ്പതികളുടെ മകള്‍ ജൂലിയ ഷാജനെ പ്രവാസി കോണ്‍ഗ്രസ് മണ്ഡലം കമ്മറ്റി ആദരിച്ചു. കോണ്‍ഗ്രസ് മുന്‍ ബ്ലോക്ക് പ്രസിഡന്റ് കെ.ജയശങ്കര്‍ ഷോള്‍ അണിയിച്ചു.

പ്രവാസി കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി യാവുട്ടി ചിറമനേങ്ങാട്, യു.ഡി.എഫ് നിയോജക മണ്ഡലം കണ്‍വീനര്‍ അമ്പലപ്പാട്ട് മണികണ്ഠന്‍ എന്നിവര്‍ ചേര്‍ന്ന് മൊമെന്റോ സമര്‍പ്പിച്ചു. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് എം.എം.നിഷാദ്, പ്രവാസി കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് നജീബ് കൊമ്പത്തേയില്‍, പഞ്ചായത്ത് മെമ്പര്‍മാരായ എം.സി.ഐജു, റീന വര്‍ഗീസ്, കോണ്‍ഗ്രസ് ബൂത്ത് പ്രസിഡന്റ് എ.കെ.രവി, ഐപ്പുണ്ണി താണിക്കല്‍, ഷാജു താണിക്കല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

 

ADVERTISEMENT
error: Content is protected !!