വരവൂരില്‍ മദ്യലഹരിയില്‍ യുവാവ് കുട്ടികള്‍ക്ക് നേരെ അതിക്രമം നടത്തിയെന്ന് പരാതി. വരവൂര്‍ പാലക്കല്‍ ക്ഷേത്ര കുളത്തിന് മുന്‍പില്‍ ഫുട്‌ബോള്‍ കളിച്ചുകൊണ്ടിരുന്ന 12-13 വയസ്സ് പ്രായമുള്ള കുട്ടികളെ വരവൂര്‍ വടക്കേതില്‍ വീട്ടില്‍ ഷനീഷ് എന്നയാള്‍ ആക്രമിക്കുകയും തെറി വിളിക്കുകയും ഫുട്‌ബോള്‍ കളി തടസ്സപ്പെടുത്തുകയും ചെയ്തുവെന്നാണ് പരാതി.
സംഭവം അറിഞ്ഞ് എത്തിയ പ്രദേശവാസികള്‍ക്ക് നേരെയും ലഹരിക്ക് അടിമയായ ഇയാള്‍ ആക്രമണം നടത്തിയതായി പറയുന്നു. മുന്‍പും സമാനമായ രീതിയില്‍ മറ്റൊരാളെ ആക്രമിച്ചതിനു എരുമപ്പെട്ടി സ്റ്റേഷന്‍ പരിധിയില്‍ ഇയാളുടെ പേരില്‍ കേസുണ്ട്. സംഭവത്തില്‍ ചെറുതുരുത്തി പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.