29.1 C
Kunnamkulam
Monday, July 27, 2026
Home Bureaus Kunnamkulam കക്കാട് സെന്റ് ആന്റണീസ് കപ്പേളയില്‍ തിരുനാളിന് കൊടിയേറ്റി

കക്കാട് സെന്റ് ആന്റണീസ് കപ്പേളയില്‍ തിരുനാളിന് കൊടിയേറ്റി

കുന്നംകുളം സെന്റ് സെബാസ്റ്റ്യന്‍ ഇടവകയിലെ ചെറിയ തിരുനാളായി കക്കാട് സെന്റ് ആന്റണീസ് കപ്പേളയില്‍, ജൂണ്‍ 13 ന് ആഘോഷിക്കുന്ന അന്തോണീസിന്റെ തിരുനാളിന് കൊടിയേറ്റി. തിരുകര്‍മ്മങ്ങള്‍ക്ക് ഫാദര്‍ ഡോണ്‍ ഡൊമിനിക് എം.സി.ബി.എസ്, ഇടവക വികാരി ഫാദര്‍ ഡെയ്‌സസന്‍ മുണ്ടോപുറം എന്നിവര്‍ നേതൃത്വം നല്‍കി.

ജൂണ്‍ 6 വെള്ളി മുതല്‍ ജൂണ്‍ 12 വ്യാഴം വരെ രാവിലെ ഇടവക ദൈവാലയത്തില്‍ തിരുനാളിന് ഒരുക്കമായി വിശുദ്ധ കുര്‍ബാനയും നേര്‍ച്ച വിതരണവും, വൈകിട്ട് 6.30 ന് സെന്റ് ആന്റണീസ് കപ്പേളയില്‍ ലദീഞ്ഞും നൊവേനയും നേര്‍ച്ച വിതരണവും ഉണ്ടായിരിക്കും. തിരുനാള്‍ ദിനമായ ജൂണ്‍ 13 വെള്ളിയാഴ്ച്ച രാവിലെ 6.30 ന് ഇടവക ദൈവാലയത്തില്‍ ആഘോഷമായ തിരുനാള്‍ കുര്‍ബാനയും, തുടര്‍ന്ന് കപ്പേളയിലേക്ക് ബൈക്ക് റാലിയുടെ അകമ്പടിയോടെ വി.അന്തോണീസിന്റെ തിരുശേഷിപ്പ് എഴുന്നള്ളിപ്പും ഉണ്ടായിരിക്കും. തിരുനാള്‍ കുര്‍ബാനക്ക് ഫാദര്‍ ലിന്‍സ് വെട്ടുവയലില്‍ നേതൃത്വം നല്‍കും.

 

ADVERTISEMENT
error: Content is protected !!