പാറേമ്പാടം അയ്യമ്പറമ്പ് സെന്റ് മേരീസ് ഓര്‍ത്തഡോക്ള്‍സ് സിറിയന്‍ പള്ളി പെരുന്നാള്‍ ആഘോഷങ്ങള്‍ സമാപിച്ചതിനെ തുടര്‍ന്ന്, കുന്നംകുളം നഗരസഭയുടെ നേതൃത്വത്തില്‍ പള്ളി പരിസരത്തും സമീപ പ്രദേശങ്ങളിലും മാസ് ക്ലീനിങ് സംഘടിപ്പിച്ചു. പെരുന്നാളിനെ തുടര്‍ന്നുണ്ടായ മാലിന്യങ്ങള്‍ സമയബന്ധിതമായി നീക്കം ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. നഗരസഭാ വൈസ് ചെയര്‍മാന്‍ പി.ജി. ജയപ്രകാശ് ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ചു. പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ടി.സോമശേഖരന്‍ചടങ്ങില്‍ സംസാരിച്ചു. നഗരസഭാ അയ്യങ്കാളി തൊഴിലുറപ്പ് വിഭാഗം, ഹരിതകര്‍മസേന അംഗങ്ങള്‍, ഹെല്‍ത്ത് വിഭാഗം ജീവനക്കാര്‍ എന്നിവര്‍ സംയുക്തമായാണ് ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായത്.



