29.2 C
Kunnamkulam
Tuesday, September 22, 2026
Home Bureaus Kunnamkulam സി.വി. ശ്രീരാമൻ സാംസ്‌കാരിക നിലയം; കെട്ടിട നിർമാണത്തിന് സെറ്റ് ഔട്ടിംഗ് ആരംഭിച്ചു

സി.വി. ശ്രീരാമൻ സാംസ്‌കാരിക നിലയം; കെട്ടിട നിർമാണത്തിന് സെറ്റ് ഔട്ടിംഗ് ആരംഭിച്ചു

15

പ്രമുഖ സാഹിത്യകാരന്‍ സി.വി. ശ്രീരാമന്റെ സ്മരണയ്ക്കായി കുന്നംകുളത്ത് ഉയരുന്ന സാംസ്‌കാരിക നിലയത്തിന്റെ കെട്ടിട നിര്‍മ്മാണത്തിന് തുടക്കം കുറിച്ച് സെറ്റ് ഔട്ടിംഗ് പ്രവൃത്തികള്‍ ആരംഭിച്ചു. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നോടിയായി പ്രദേശം സന്ദര്‍ശിച്ച് ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി എ.സി. മൊയ്തീന്‍ എം.എല്‍.എ സ്ഥലത്തെത്തി.സാംസ്‌കാരിക നിലയത്തിലേക്കും ഇതിന്റെ പുറകുവശത്തുള്ള സ്വകാര്യ വീടുകളിലേക്കും പ്ലോട്ടുകളിലേക്കുമുള്ള വഴിസൗകര്യത്തിനായി കുന്നംകുളം നഗരസഭ നിര്‍മ്മിച്ച പുതിയ റോഡിന്റെ നിര്‍മ്മാണം ഇതിനകം പൂര്‍ത്തിയായിട്ടുണ്ട്. കൂടാതെ നിര്‍ദ്ദിഷ്ട പ്ലോട്ടില്‍ നിന്നിരുന്ന കെ.എസ്.ഇ.ബി പോസ്റ്റുകള്‍ വിജയകരമായി മാറ്റിസ്ഥാപിക്കുകയും ചെയ്തതോടെയാണ് കെട്ടിടത്തിന്റെ പ്രധാന നിര്‍മ്മാണ പ്രവൃത്തികളിലേക്ക് കടക്കുന്നത്.സന്ദര്‍ശന വേളയില്‍ നഗരസഭാ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ (എ.ഇ.ഇ) ഇ.സി. ബിനയ് ബോസ്, അസിസ്റ്റന്റ് എഞ്ചിനീയര്‍ (എ.ഇ) മനാജ് മുഹമ്മദ്, ഓവര്‍സീയര്‍ മനോജ്, കരാര്‍ കമ്പനി പ്രതിനിധികള്‍ തുടങ്ങിയവരും എം.എല്‍.എയോടൊപ്പം സ്ഥലത്തുണ്ടായിരുന്നു.എ.സി. മൊയ്തീന്‍ എം.എല്‍.എയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും 80 ലക്ഷം രൂപ ചെലവഴിച്ച് മധുരക്കുളം പരിസരത്താണ് സാംസ്‌കാരിക നിലയം യാഥാര്‍ത്ഥ്യമാകുന്നത്. ഓഫീസ്, മീറ്റിംഗ് ഹാള്‍, വായനാമുറികള്‍ ഉള്‍പ്പെടെ 5,000 ചതുരശ്ര അടി വിസ്തീര്‍ണ്ണത്തില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് എഞ്ചിനീയറിംഗ് വിഭാഗത്തിന്റെ മേല്‍നോട്ടത്തിലാണ് കെട്ടിടം പണിയുന്നത്. പ്രാഥമിക ജോലികള്‍ പൂര്‍ത്തിയായി സെറ്റ് ഔട്ടിംഗ് ആരംഭിച്ചതോടെ നിര്‍മ്മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

 

ADVERTISEMENT
error: Content is protected !!