30.4 C
Kunnamkulam
Wednesday, September 23, 2026
Home Bureaus Kunnamkulam സ്വച്ഛത ഹി സേവ വാരാചരണം; സ്കൂൾ വിദ്യാർത്ഥികൾക്കായി മത്സരങ്ങളുമായി കുന്നംകുളം നഗരസഭ

സ്വച്ഛത ഹി സേവ വാരാചരണം; സ്കൂൾ വിദ്യാർത്ഥികൾക്കായി മത്സരങ്ങളുമായി കുന്നംകുളം നഗരസഭ

8

സ്വച്ഛത ഹി സേവ വാരാചരണത്തിന്റെ ഭാഗമായി കുന്നംകുളം നഗരസഭയിലെ വിദ്യാലയങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്കായി വിവിധ മത്സരങ്ങള്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ചു.നഗരസഭ എജുക്കേഷന്‍ സ്റ്റാന്‍ഡിങ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.വിദ്യാര്‍ത്ഥികളില്‍ ശുചിത്വ സന്ദേശമെത്തിക്കുക എന്ന ലക്ഷ്യത്തോടെ ഒക്ടോബര്‍ 3-നാണ് മത്സരങ്ങള്‍ നടക്കുക. ക്വിസ്, പ്രസംഗം, പോസ്റ്റര്‍ നിര്‍മ്മാണം എന്നീ മേഖലകളിലാണ് വിദ്യാലയ തലത്തില്‍ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്. ആദ്യഘട്ടത്തില്‍ സ്‌കൂള്‍തല മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം, വിജയികളാകുന്നവര്‍ക്കായി നഗരസഭാ തലത്തില്‍ ഫൈനല്‍ മത്സരങ്ങള്‍ നടത്തുകയും വിജയികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യുകയും ചെയ്യും. നഗരസഭ വൈസ് ചെയര്‍മാന്‍ പി.ജി. ജയപ്രകാശിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ആര്‍ഷ ജിജു, ആരോഗ്യ സ്റ്റാന്റിങ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ മിഷ സെബാസ്റ്റ്യന്‍, നഗരസഭ സെക്രട്ടറി കെ.കെ. മനോജ്, ലില്ലി ടീച്ചര്‍ എന്നിവര്‍ പങ്കെടുത്തു.

ADVERTISEMENT
error: Content is protected !!