28.9 C
Kunnamkulam
Saturday, July 11, 2026
Home CCTV Desk കെ.എസ് ശങ്കരന്റെ ഒന്നാം ചരമവാര്‍ഷികം ആചരിച്ചു

കെ.എസ് ശങ്കരന്റെ ഒന്നാം ചരമവാര്‍ഷികം ആചരിച്ചു

മുതിര്‍ന്ന സിപിഐഎം നേതാവും കര്‍ഷക തൊഴിലാളി യൂണിയന്‍ സ്ഥാപക നേതാക്കളില്‍ ഒരാളുമായിരുന്ന കെ.എസ് ശങ്കരന്റെ ഒന്നാം ചരമവാര്‍ഷികം ആചരിച്ചു. സിപിഎം എയ്യാല്‍ ചിറ്റിലാംങ്ങാട് സൗത്ത് ബ്രാഞ്ചിന്റെ ആഭിമുഖ്യത്തില്‍ പാര്‍ട്ടി ഓഫീസില്‍ നടന്ന ദിനാചരണത്തില്‍ പാര്‍ട്ടിയിലെ മുതിര്‍ന്ന അംഗം കെഎന്‍ നായര്‍ പതാക ഉയര്‍ത്തി. പ്രഭാത ഭേരി മുഴക്കി, ഛായ ചിത്രത്തില്‍ പുഷ്പാര്‍ച്ചനയും നടത്തി. സൗത്ത് ബ്രാഞ്ച് സെക്രട്ടറി സക്കീര്‍ ഹുസൈന്‍ അദ്ധ്യക്ഷത വഹിച്ചു.

ലോക്കല്‍ കമ്മിറ്റി അംഗം പിഎ ഉണ്ണികൃഷ്ണന്‍ അനുസ്മരണ പ്രഭാഷണം നടത്തി. കെ. എസ്സിന്റെ ത്യാഗ നിര്‍ഭരമായ പ്രവര്‍ത്തനങ്ങള്‍ പാര്‍ട്ടിയെ മുന്നോട്ട് നയിക്കാനുള്ള ഊര്‍ജ്ജമായിരുന്നു എന്ന് ഉണ്ണികൃഷ്ണന്‍ അനുസ്മരണ പ്രഭാഷണത്തില്‍ പറഞ്ഞു. യോഗത്തില്‍ ബ്രാഞ്ച് അംഗങ്ങളായ എ.എസ് മജീദ്, സി.കെ അച്ചുതന്‍, ഉഷ സുബ്രമണ്യന്‍, ഷൈലജ ഗണേശന്‍, സി.കെ ഭാസ്‌കരന്‍, പി.എസ് ശരത്ത് ലാല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ADVERTISEMENT
error: Content is protected !!