27 C
Kunnamkulam
Monday, July 27, 2026
Home Bureaus Guruvayur നവീകരിച്ച ചിറ്റാട റോഡിന്റെയും, കെ മണി സ്മാരക റോഡിന്റെയും ഉദ്ഘാടനം നടത്തി

നവീകരിച്ച ചിറ്റാട റോഡിന്റെയും, കെ മണി സ്മാരക റോഡിന്റെയും ഉദ്ഘാടനം നടത്തി

ഗുരുവായൂര്‍ നഗരസഭ 21 -ാം വാര്‍ഡില്‍ മണലൂര്‍ എംഎല്‍എയുടെ വികസന ഫണ്ടും നഗരസഭയുടെ പ്ലാന്‍ ഫണ്ടും ചേര്‍ന്ന് 36.94 ലക്ഷം രൂപ ഉപയോഗിച്ച് നവീകരിച്ച ചിറ്റാട റോഡിന്റെയും, നഗരസഭ നാല് ലക്ഷം രൂപയുടെ പ്ലാന്‍ ഫണ്ട് ഉപയോഗിച്ച് പുതുതായി നിര്‍മ്മിച്ച കെ മണി സ്മാരക റോഡിന്റെയും ഉദ്ഘാടനം നടത്തി.

ഇതോടൊപ്പം എസ്എസ്എല്‍സി, +2 പരീക്ഷയില്‍ ഉന്നത വിജയം നേടിയവരെ ആദരിക്കലും നടന്നു. മുരളി എംഎല്‍എ യോഗം ഉദ്ഘാടനം നിര്‍വഹിച്ചു. ഗുരുവായൂര്‍ നഗരസഭ ചെയര്‍മാന്‍ എം കൃഷ്ണദാസ് അധ്യക്ഷത വഹിച്ചു. നഗരസഭ വികസന സ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്‍മാന്‍ എ എം ഷെഫീര്‍, പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ബിന്ദു അജിത് കുമാര്‍, ആസൂത്രണ സമിതി അംഗം എം എ ഷാജി, വാര്‍ഡ് കൗണ്‍സിലര്‍ അജിത ദിനേശന്‍, കെ എസ് ബിജു എന്നിവര്‍ സംസാരിച്ചു.

ADVERTISEMENT
error: Content is protected !!