ബ്രഹ്‌മകുളം ആളൂര്‍ ഫാമിലി അസോസിയേഷന്റെ 26-ാം വാര്‍ഷിക പൊതുയോഗവും, അനുമോദന സദസും നടത്തി. ബ്രഹ്‌മകുളം രാജീവ് ഗാന്ധി കമ്മ്യൂണിറ്റി ഹാളില്‍ നടന്ന യോഗം തൃശ്ശൂര്‍ അതിരൂപതാ സാന്ത്വനം ഡയറക്ടര്‍ ഫാദര്‍ ജോജു ആളൂര്‍ ഉദ്ഘാടനം ചെയ്തു. അസോസിയേഷന്‍ പ്രസിഡന്റ് എ.ജെ കുര്യാക്കോസ് അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ എ എന്‍ ജോര്‍ജ് രചിച്ച സത്യദര്‍ശനം എന്ന പുസ്തകത്തിന്റെ പ്രകാശനവും നടന്നു. മുണ്ടത്തിക്കോട് സ്‌നേഹാലയം ഡയറക്ടര്‍ ആന്റണി ആളൂരിനെയും, 75 വയസ്സ് തികഞ്ഞ മെമ്പര്‍മാരെയും, വിവാഹ രജത ജൂബിലി പിന്നിട്ടവരെയും, വിവിധ പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയവരേയും ചടങ്ങില്‍ ആദരിച്ചു. ആളൂര്‍ മഹാ കുടുംബ ഗ്ലോബല്‍ സമിതി കണ്‍വീനര്‍ ജോണ്‍സണ്‍ ആളൂര്‍, അസോസിയേഷന്‍ സെക്രട്ടറി എ.എന്‍ ജോര്‍ജ്, ട്രഷറര്‍ എ.വി ജെന്‍സണ്‍, എ. ഓ കുര്യാക്കോസ്, ജയ്‌സണ്‍ ആളുക്കാരന്‍, എ ടി ഷാജു എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് വിവിധ കലാപരിപാടികളും സ്‌നേഹവിരുന്നും ഉണ്ടായിരുന്നു.



