കേച്ചേരിയില്‍ കഴിഞ്ഞ ദിവസം നടന്നത് വേറിട്ട മോഷണം. നിറുത്തിയിട്ട ബൈക്കില്‍ നിന്നും ഹെല്‍മെറ്റ് കവര്‍ന്നാണ്, വെറൈറ്റി മോഷണം നടത്തിയത്. കേച്ചേരിയിലെ കിരണം കണ്ണാശുപത്രിയ്ക്ക് സമീപത്ത് പാര്‍ക്ക് ചെയ്തിരുന്ന കൈപ്പറമ്പ് സ്വദേശി ബിനീഷിന്റെ സ്‌കൂട്ടറില്‍ നിന്നാണ് കഴിഞ്ഞ ദിവസം രാവിലെ ഹെല്‍മെറ്റ് കവര്‍ന്നത്. ബിനീഷ് സ്‌കൂട്ടര്‍ പാര്‍ക്ക് ചെയ്ത് തൊട്ടടുത്ത കടയില്‍ കയറി സാധനം വാങ്ങി തിരിച്ചിറങ്ങുന്നതിനിടെയാണ് കാവിമുണ്ടും കള്ളിഷര്‍ട്ടും, തലയില്‍ തൊപ്പിയും ധരിച്ചെത്തിയ ആള്‍ ഹെല്‍മെറ്റ് എടുത്ത് കടന്നു കളഞ്ഞത്. സ്‌കൂട്ടറിനടുത്തെത്തി ഹെല്‍മെറ്റ് കാണാതായതിനെ തുടര്‍ന്നു നടത്തിയ പരിശോധനക്കൊടുവിലാണ്, ഇയാള്‍ ഹെല്‍മെറ്റ് മോഷ്ടിക്കുന്നതിന്റെ നിരീക്ഷണ ക്യാമറ ദൃശ്യങ്ങള്‍ ലഭിച്ചത്. കേച്ചേരിയിലാ പരിസര പ്രദേശത്തോ നടന്ന പോലീസിന്റെ വാഹന പരിശോധനയില്‍ നിന്നും രക്ഷപ്പെടുന്നതിനായിരിക്കാം മോഷ്ടാവ് ഹെല്‍മെറ്റ് കവര്‍ന്നത്. ബൈക്കില്‍ ഹെല്‍മെറ്റ് വെച്ച് പോകുന്നവര്‍ ജാഗ്രതൈ.
പിഴയില്‍ നിന്ന് ഒഴിവാകുന്നതിനും സ്വന്തം തല സംരക്ഷിക്കാനുമായി ഹെല്‍മെറ്റ് എടുത്ത് പോകുന്ന കള്ളന്‍മാര്‍ നമ്മുക്ക് ചുറ്റിലുമുണ്ട്.



