30.3 C
Kunnamkulam
Sunday, November 8, 2026
Home Bureaus Kechery കേരള ശാസ്ത്ര സാഹിത്യപരിഷത്ത് കുന്നംകുളം മേഖല കുടുംബ സംഗമം നടത്തി

കേരള ശാസ്ത്ര സാഹിത്യപരിഷത്ത് കുന്നംകുളം മേഖല കുടുംബ സംഗമം നടത്തി

13

നവോത്ഥാന പോരാട്ടങ്ങളിലൂടെ കേരളം ആര്‍ജ്ജിച്ച പുരോഗമന മുന്നേറ്റത്തിന് അന്ധവിശ്വാസവും അരാഷ്ട്രീയതയും ഭീഷണി സൃഷ്ടിക്കുന്ന സാഹചര്യത്തില്‍ കേരള ശാസ്ത്ര സാഹിത്യപരിഷത്തിന്റെ നേതൃത്വത്തില്‍ ശാസ്ത്ര സാംസ്‌കാരികോത്സവത്തിന്റെ ഭാഗമായികുടുംബ സംഗമം സംഘടിപ്പിച്ചു. കുന്നംകുളം മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച കുടുംബ സംഗമം ശാസ്ത്ര പ്രചാരകനും അധ്യാപകനുമായ കാവുമ്പായി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.ശാസ്ത്രസാഹിത്യ പരിഷത്ത് കുന്നംകുളം മേഖല പ്രസിഡണ്ട് ഡോ ആര്‍. ബ്രിനേഷ് അധ്യക്ഷനായി. ചൊവ്വന്നൂര്‍ ബി.ആര്‍.സി. ബ്ലോക്ക് പ്രോജക്ട് കോര്‍ഡിനേറ്റര്‍ എ സിറാജുദ്ദീന്‍ മാസ്റ്റര്‍,ശാസ്ത്രസാഹിത്യ പരിഷത്ത് മേഖല സെക്രട്ടറി എം.കെ. സോമന്‍, ചൂണ്ടല്‍ യൂണിറ് സെക്രട്ടറി കെ. എ. രവിചന്ദര്‍ എന്നിവര്‍ സംസാരിച്ചു.മതസൗഹാര്‍ദ്ദം സംരക്ഷിക്കുക. പൊതു ഇടങ്ങള്‍ വ്യാപിപ്പിക്കുക. ശക്തമാക്കുക. സുസ്ഥിരവികസനത്തിനാവശ്യമായ ബദലുകള്‍ കണ്ടെത്തുക എന്നി മുഖ്യ ലക്ഷ്യങ്ങളെ മുന്‍ നിറുത്തി കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കുന്നംകുളം മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഗൃഹസമ്പര്‍ക്ക പരിപാടികള്‍ അന്വേഷണങ്ങള്‍, പഠനങ്ങള്‍, സംവാദങ്ങള്‍, കലാ-കായിക മത്സരങള്‍, ഗ്രാമോത്സവങ്ങള്‍തുടങ്ങിയ പരിപാടികളോടെയാണ് ശാസ്ത്ര സാസ്‌കാരികോത്സവം സംഘടിപ്പിക്കുന്നത്.

 

ADVERTISEMENT
error: Content is protected !!