ചിറ്റാട്ടുകര സെന്റ് സെബാസ്റ്റ്യന്‍സ് ദേവാലയത്തില്‍ സൗജന്യ ഔഷധ കഞ്ഞി കിറ്റ് വിതരണം ചെയ്തു

ചിറ്റാട്ടുകര സെന്റ് സെബാസ്റ്റ്യന്‍സ് ദേവാലയത്തിലെ മാതൃവേദി സംഘടനയുടെ നേതൃത്വത്തില്‍ സൗജന്യ ഔഷധ കഞ്ഞി കിറ്റ് വിതരണം ചെയ്തു. കിറ്റ് വിതരണം വികാരി ഫാ.വില്‍സണ്‍ പിടിയത്ത് ഉദ്ഘാടനം ചെയ്തു. സഹവികാരി ജയ്‌സണ്‍ പുതുപ്പള്ളില്‍ അനുഗ്രഹപ്രഭാഷണം നടത്തി. മാതൃവേദി പ്രസിഡണ്ട് ജസ്സി ജോസഫ് അധ്യക്ഷയായി. ചിറ്റാട്ടുകര ദേവാലയത്തിലെ മുന്‍ സഹവികാരി ഫാ. ജിതിന്‍ മാറോക്കി, ട്രസ്റ്റിമാരായ പി.കെ ആന്റണി, പി.ജെ.ലിയോ, പി.വി. പിയൂസ്, മാതൃവേദി ഭാരവാഹികളായ മിനി ജോയ്‌സണ്‍, ലിസി വര്‍ഗ്ഗീസ്, കാതറിന്‍ ആന്റോ, അല്‍ഫോന്‍സ ജോര്‍ജ് എന്നിവര്‍ സംസാരിച്ചു. ഇരുന്നൂറോളം കുടുംബങ്ങള്‍ക്കാണ് ഔഷധ കഞ്ഞികിറ്റ് വിതരണം നടത്തിയത്.

ADVERTISEMENT