24.5 C
Kunnamkulam
Tuesday, July 28, 2026
Home Bureaus Chavakkad മിനി മാസ്റ്റ് ലൈറ്റിന്റെ സ്വിച്ച് ഓണ്‍ നടത്തി

മിനി മാസ്റ്റ് ലൈറ്റിന്റെ സ്വിച്ച് ഓണ്‍ നടത്തി

കടപ്പുറം ഗ്രാമപഞ്ചായത്ത് അഞ്ചങ്ങാടി വാര്‍ഡില്‍ കുട്ടികളുടെ പാര്‍ക്കിനും ഓപ്പണ്‍ ജിമ്മിനും സമീപത്തായി സ്ഥാപിച്ച മിനി മാസ്റ്റ് ലൈറ്റിന്റെ സ്വിച്ച് ഓണ്‍ നടത്തി. തൃശ്ശൂര്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍ അഡ്വ. വി.എം മുഹമ്മദ് ഗസ്സാലിയുടെ ശ്രമഫലമായി പഞ്ചായത്തിലെ ആറിടങ്ങളിലാണ് മിനി മാസ്റ്റ് ലൈറ്റ് സ്ഥാപിക്കുന്നത്. ചടങ്ങില്‍ അഡ്വ. മുഹമ്മദ് ഗസ്സാലി സ്വിച്ച് ഓണ്‍ നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സ്വാലിഹ ഷൗക്കത്ത് അധ്യക്ഷയായി. ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സി വി സുബ്രഹ്‌മണ്യന്‍, കടപ്പുറം ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ വി പി മന്‍സൂര്‍ അലി, ശുഭ ജയന്‍, എ വി അബ്ദുല്‍ ഗഫൂര്‍, സുബൈര്‍ തങ്ങള്‍, സി കെ സിദ്ദീഖ്, പി കെ ഷറഫുദ്ദീന്‍, വി എം മനാഫ് തുടങ്ങിയവര്‍ സംബന്ധിച്ചു.

ADVERTISEMENT
error: Content is protected !!