26.3 C
Kunnamkulam
Saturday, September 12, 2026
Home Bureaus Kechery എളവള്ളി സെന്റ് ആന്റണീസ് ദേവാലയത്തില്‍ ഇടവക മദ്ധ്യസ്ഥനായ വിശുദ്ധ അന്തോണീസിന്റെ ഊട്ടുതിരുന്നാള്‍ ആഘോഷിച്ചു

എളവള്ളി സെന്റ് ആന്റണീസ് ദേവാലയത്തില്‍ ഇടവക മദ്ധ്യസ്ഥനായ വിശുദ്ധ അന്തോണീസിന്റെ ഊട്ടുതിരുന്നാള്‍ ആഘോഷിച്ചു

43

 

എളവള്ളി സെന്റ് ആന്റണീസ് ദേവാലയത്തില്‍ ഇടവക മദ്ധ്യസ്ഥനായ വിശുദ്ധ അന്തോണീസിന്റെ ഊട്ടുതിരുന്നാള്‍ ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ ആഘോഷിച്ചു. വിശുദ്ധ അന്തോണീസിന്റെ മരണതിരുന്നാളിനോടനുബന്ധിച്ച് നടന്ന നേര്‍ച്ച ഊട്ടില്‍ നിരവധി വിശ്വാസികള്‍ പങ്കെടുത്തു. വൈകീട്ട് 5.30ന് രാമനാഥപുരം രൂപതയിലെ വൈദികനായ ഫാ.മെല്‍വിന്‍ ചൊവ്വല്ലൂര്‍ കാര്‍മ്മികനായി ആഘോഷമായ പാട്ടുകുര്‍ബാനയും, നൊവേന, ലദീഞ്ഞ് എന്നിവ നടന്നു.പാവറട്ടി സെന്റ് ജോസഫ് തീര്‍ത്ഥ കേന്ദ്രം സഹവികാരി ഫാ.ലിവിന്‍ കുരുതുകുളങ്ങര തിരുന്നാള്‍ സന്ദേശം നല്‍കി. തുടര്‍ന്ന് നേര്‍ച്ച ഊട്ടിന്റെ വെഞ്ചിരിപ്പും വിതരണവും നടന്നു.

ADVERTISEMENT
error: Content is protected !!