25.5 C
Kunnamkulam
Friday, September 11, 2026
Home Bureaus Kechery മറ്റം സെന്റ് തോമസ് ഫൊറോന പള്ളി കുടുംബ കൂട്ടായ്മ പതാകദിനം ആചരിച്ചു.

മറ്റം സെന്റ് തോമസ് ഫൊറോന പള്ളി കുടുംബ കൂട്ടായ്മ പതാകദിനം ആചരിച്ചു.

40

മറ്റം സെന്റ് തോമസ് ഫൊറോന പള്ളി കുടുംബ കൂട്ടായ്മ പതാകദിനം ആചരിച്ചു. ഞായറാഴ്ച രാവിലെ 7.30 നുള്ള ദിവ്യബലിയെ തുടര്‍ന്ന് ഫൊറോന പള്ളി വികാരി ഫാ. ഫ്രാന്‍സിസ് ആളൂര്‍ പതാക ഉയര്‍ത്തി ദിനാചരണത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. സഹ വികാരി ഫാ.ഫ്രാങ്കോ ചെറുതാണിക്കല്‍, കുടുംബകൂട്ടായ്മ കേന്ദ്രസമിതി പ്രസിഡണ്ട് ഇ.ജെ. ജോഫി, ട്രസ്റ്റിമാരായ സി.കെ.ജോയ്, ജോണ്‍സണ്‍ കാക്കശ്ശേരി, പി.എ. സ്റ്റീഫന്‍, ജോണ്‍സണ്‍ സി തോമസ് എന്നിവര്‍ സംസാരിച്ചു. കേന്ദ്രസമിതി ഭാരവാഹികള്‍ ദിനാചരണത്തിന് നേതൃത്വം നല്‍കി. തുടര്‍ന്ന് മധുര പലഹാരം വിതരണവും ഉണ്ടായി.

ADVERTISEMENT
error: Content is protected !!