30.9 C
Kunnamkulam
Sunday, September 13, 2026
Home CCTV Desk പന്നിത്തടം സെന്ററില്‍ ലോറികള്‍ കൂട്ടിയിടിച്ച് അപകടം; ഒരാള്‍ക്ക് പരിക്ക്

പന്നിത്തടം സെന്ററില്‍ ലോറികള്‍ കൂട്ടിയിടിച്ച് അപകടം; ഒരാള്‍ക്ക് പരിക്ക്

318

പന്നിത്തടം സെന്ററില്‍ വീണ്ടും വാഹനാപകടം. ലോറികള്‍ തമ്മില്‍ കൂട്ടിയിടിച്ച് മറിഞ്ഞ് ഒരാള്‍ക്ക് പരിക്ക് പറ്റി. ഇന്ന് പുലര്‍ച്ചെ 2 മണിയോടെയാണ് അപകടമുണ്ടായത്. തമിഴ്‌നാട്ടില്‍ നിന്നും മത്സ്യം കയറ്റി വടക്കാഞ്ചേരി വഴി കുന്നംകുളം ഭാഗത്തേയ്ക്ക് വന്നിരുന്ന മിനി കണ്ടയ്‌നര്‍ ലോറിയും അക്കിക്കാവ് ഭാഗത്ത് നിന്ന് വാഴക്കുലകള്‍ കയറ്റി വന്നിരുന്ന ടിപ്പര്‍ ലോറിയുമാണ് പന്നിത്തടം സെന്ററില്‍ കൂട്ടിയിടിച്ചത്. അപകടത്തില്‍ കണ്ടയ്‌നര്‍ ലോറി മറിഞ്ഞ് ഡ്രൈവര്‍ക്ക് പരിക്ക് പറ്റി. പോലീസ് സ്ഥലത്തെത്തി ക്രൈന്‍ ഉപയോഗിച്ച് ലോറികള്‍ എടുത്ത് മാറ്റി. അക്കിക്കാവ് – കേച്ചേരി ബൈപ്പാസ് റോഡിന്റെ നിര്‍മ്മാണം പൂര്‍ത്തിയായതോടെയാണ് അപകടങ്ങള്‍ നിത്യ സംഭവമായി മാറിയത്. അക്കിക്കാവ് – കേച്ചേരി ബൈപ്പാസ് റോഡും, കുന്നംകുളം – വടക്കാഞ്ചേരി റോഡും സംഗമിക്കുന്ന പന്നിത്തടം സെന്റര്‍ വീതി കൂട്ടി വികസിപ്പിച്ചിട്ടുണ്ട്. അമിത വേഗത്തില്‍ അശ്രദ്ധയോടെ വാഹനങ്ങള്‍ സെന്ററിലേക്ക് പ്രവേശിക്കുന്നതാണ് അപകടത്തിന് കാരണമാകുന്നത്. കഴിഞ്ഞ ദിവസം രണ്ട് കാറുകളും ബൈക്കും തമ്മില്‍ കൂട്ടിയിടിച്ചിരുന്നു. ഒരാഴ്ചയ്ക്കുള്ളില്‍ ആറാമത്തെ അപകടമാണ് ഇവിടെ നടന്നിട്ടുള്ളത്.

ADVERTISEMENT
error: Content is protected !!