24.1 C
Kunnamkulam
Friday, August 7, 2026
Home Bureaus Kechery എളവള്ളി ഗ്രാമ പഞ്ചായത്തില്‍ കര്‍ഷക സഭ ഞാറ്റുവേല ചന്തയ്ക്ക് തുടക്കമായി

എളവള്ളി ഗ്രാമ പഞ്ചായത്തില്‍ കര്‍ഷക സഭ ഞാറ്റുവേല ചന്തയ്ക്ക് തുടക്കമായി

101

ജൂണ്‍ 26,27,28 തിയ്യതികളിലാണ് ചന്ത സംഘടിപ്പിച്ചിട്ടുള്ളത്. കര്‍ഷകസഭ ഞാറ്റുവേല ചന്തയുടെ ഉദ്ഘാടനം മുരളി പെരുനെല്ലി എം.എല്‍.എ. നിര്‍വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ജിയോ ഫോക്‌സ് അധ്യക്ഷനായി. ഹരിത കേരളം മിഷന്റെ ഒരു തൈനടാം പദ്ധതിയുടെ ഭാഗമായി ഫല വൃക്ഷതൈ വിതരണം മുതിര്‍ന്ന കര്‍ഷകന്‍ മാധവന്‍ അരീക്കരക്ക് നല്‍കി എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് ഓഫീസ് പരിസരത്ത് സംഘടിപ്പിച്ച ചടങ്ങില്‍ മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ലതി വേണുഗോപാല്‍ മുഖ്യാതിഥിയായി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബിന്ദു പ്രദീപ്, സ്ഥിരം സമിതി ചെയര്‍മാന്‍മാരായ കെ.ഡി.വിഷ്ണു, എന്‍.ബി.ജയ, ടി.സി.മോഹനന്‍, ചിറ്റാട്ടുകര സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് അബ്ദുള്‍ ഹക്കീം, എളവള്ളി സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് കെ.പി.രാജു, കുടുംബശ്രീ സി.ഡി.എസ്. ചെയര്‍പേഴ്‌സണ്‍ ഷീല മുരളി, ഗ്രാമപഞ്ചായത്ത് സെക്രട്ടറി തോമസ് രാജന്‍, കൃഷി ഓഫീസര്‍ സി.ആര്‍. രാഗേഷ്, പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ ആഷിക് വലിയകത്ത് എന്നിവര്‍ സംസാരിച്ചു.

 

ADVERTISEMENT
error: Content is protected !!