24.1 C
Kunnamkulam
Friday, August 7, 2026
Home Bureaus Perumpilavu ഇ.പി.എന്‍.നമ്പീശന്‍ മാസ്റ്റര്‍ അനുസ്മരണവും അനുമോദന സദസും സംഘടിപ്പിച്ചു

ഇ.പി.എന്‍.നമ്പീശന്‍ മാസ്റ്റര്‍ അനുസ്മരണവും അനുമോദന സദസും സംഘടിപ്പിച്ചു

67

ചാലിശ്ശേരി പെരുമണ്ണൂരില്‍ ഇ.പി.എന്‍.നമ്പീശന്‍ മാസ്റ്റര്‍ അനുസ്മരണവും, അനുമോദന സദസും സംഘടിപ്പിച്ചു. ഇ.പി.എന്‍ നമ്പീശന്‍ മാസ്റ്റര്‍ സ്മാരക ചൈതന്യ വായനശാലയില്‍ നടന്ന ചടങ്ങിന്റെ ഉദ്ഘാടനം തൃത്താല ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ആര്‍.കുഞ്ഞുണ്ണി നിര്‍വഹിച്ചു. വായനശാല സെക്രട്ടറി മണികണ്ഠന്‍ നമ്പീശന്‍ മാസ്റ്റര്‍ അനുസ്മരണ പ്രഭാഷണം നടത്തി.പഞ്ചായത്ത് മെമ്പര്‍ സജിത ഉണ്ണികൃഷ്ണന്‍ എസ്എസ്എല്‍സി പ്ലസ് ടു പരീക്ഷകളില്‍ മികച്ച വിജയം കൈവരിച്ച വിദ്യാര്‍ത്ഥികളെ ഉപഹാരം നല്‍കി അനുമോദിച്ചു. ചടങ്ങില്‍ ഡോക്ടര്‍ ഇ എന്‍ ഉണ്ണികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. വായനശാല ഭാരവാഹികളായ കെ കെ വിനോദ് സ്വാഗതവും പി അനീഷ് നന്ദിയും പറഞ്ഞു.

 

 

ADVERTISEMENT
error: Content is protected !!