എം ബി ബി. എസ് പരീക്ഷയില്‍ അഭിമാനകരമായ വിജയം നേടി ഡോക്ടറായ അലീന ജീസനെ ഏഴാം വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആദരിച്ചു. ജില്ലാ കോണ്‍ഗ്രസ് സെക്രട്ടറിയും കാട്ടകാമ്പാല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമായ കെ ജയശങ്കര്‍ ഉപഹാരം നല്കി. പഴഞ്ഞി ചീരന്‍ വീട്ടില്‍ ജീസന്‍ ബിജി ദമ്പതികളുടെ മകളാണ് ഡോ. അലീന. വാര്‍ഡ് മെമ്പര്‍ ജിന്‍സി സജു അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മിനി ഐപ്പ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് കെ എം റസാക്ക്, മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് സജു കെ ഡേവിഡ് , കോണ്‍ഗ്രസ് ഭാരവാഹികളായ സജികൂത്തൂരാന്, ഷാജന് അ ദ, അജിത് മണ്ടുമ്പാല്‍ എന്നിവര്‍ പ്രസംഗിച്ചു.



