മാള ഹോളി ഗ്രൈസ് സ്‌ക്കൂളില്‍ നടന്ന സി.ബി.എസ്.ഇ സംസ്ഥാന കലോത്സവത്തില്‍ മിന്നും പ്രകടനവുമായി തൃശൂര്‍ ദേവമാത സി.എം.ഐ പബ്ലിക് സ്‌കൂള്‍. ഏകാഭിനയ മത്സരത്തില്‍ ഒന്നാം സ്ഥാനവും മികച്ച അഭിനയത്തിനുള്ള പുരസ്‌കാരവും സ്‌കൂള്‍ സ്വന്തമാക്കി. കലോത്സവത്തിലെ കോമണ്‍ കാറ്റഗറിയില്‍ ഉള്‍പ്പെട്ട ഏകാഭിനയ മത്സരത്തിലാണ് ദേവമാത സ്‌കൂള്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. മികച്ച അഭിനയത്തിനുള്ള ‘ബെസ്റ്റ് ക്യാരക്ടര്‍ അവാര്‍ഡ്’ ദേവമാത സി.എം.ഐ പബ്ലിക് സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയായ താനിയ ജിക്‌സന്‍ സ്വന്തമാക്കി. പദ്യപാരായണത്തില്‍ എ ഗ്രേഡും ലഭിച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി എത്തിയ ഇരുന്നൂറ്റമ്പതോളം മത്സരാര്‍ത്ഥികളോട് മാറ്റുരച്ചാണ് താനിയ ഈ മികച്ച നേട്ടം കൈവരിച്ചത്. പോര്‍ക്കുളം മണലില്‍ ജിക്‌സന്‍ – ജോളി ദമ്പതികളുടെ മകളാണ് താനിയ .



