30.4 C
Kunnamkulam
Wednesday, September 23, 2026
Home Bureaus Kechery വിറകുപുരയില്‍ നിന്ന് ആറടി നീളമുള്ള മൂര്‍ഖനെ പിടികൂടി

വിറകുപുരയില്‍ നിന്ന് ആറടി നീളമുള്ള മൂര്‍ഖനെ പിടികൂടി

262

ഉഗ്രവിഷമുള്ള മൂര്‍ഖന്‍ പാമ്പിനെ പിടികൂടി. എളവള്ളി ഗ്രാമപഞ്ചായത്തിലെ കാക്കശ്ശേരി പുതുനഗറില്‍ കറുപ്പം വീട്ടില്‍ അബ്ദുവിന്റെ വീട്ടിലെ വിറകുപുരയില്‍ നിന്നാണ് ആറടിയോളം നീളമുള്ള മൂര്‍ഖനെ പിടികൂടിയത്. വിറക് പുരയില്‍ നിന്ന് ചകിരി എടുക്കുന്ന സമയത്താണ് മൂര്‍ഖന്‍ പാമ്പിനെ കണ്ടത്. വിവരം അറിഞ്ഞെത്തിയ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജിയോ ഫോക്‌സ്, ജനപ്രതിനിധികളായ സുരേഷ് കരുമത്തില്‍ പി.എം.അബു എന്നിവരുടെ നേതൃത്വത്തില്‍ പാമ്പു പിടുത്ത വിദഗ്ദനെ വിളിച്ചു വരുത്തി. അല്‍പ്പ സമയത്തെ പ്രയത്‌നത്തിനൊടുവില്‍ മൂര്‍ഖനെ പിടികൂടി. പാമ്പിനെ പിന്നീട് വനം വകുപ്പിന് കൈമാറി.

 

ADVERTISEMENT
error: Content is protected !!