24.7 C
Kunnamkulam
Monday, July 27, 2026
Home Bureaus Punnayurkulam കേരള കര്‍ഷക സംഘം പുന്നയൂര്‍ സൗത്ത് മേഖലാ സമ്മേളനത്തിന്റെ ഭാഗമായി പ്രതിനിധി സമ്മേളനം കാജാ കമ്പനി...

കേരള കര്‍ഷക സംഘം പുന്നയൂര്‍ സൗത്ത് മേഖലാ സമ്മേളനത്തിന്റെ ഭാഗമായി പ്രതിനിധി സമ്മേളനം കാജാ കമ്പനി പരിസരത്ത് സഖാവ് മുഹമ്മദ് നഗറില്‍ നടത്തി.

കേരള കര്‍ഷക സംഘം പുന്നയൂര്‍ സൗത്ത് മേഖലാ സമ്മേളനത്തിന്റെ ഭാഗമായി പ്രതിനിധി സമ്മേളനം കാജാ കമ്പനി പരിസരത്ത് സഖാവ് മുഹമ്മദ് നഗറില്‍ നടത്തി. ഞായറാഴ്ച കാലത്ത് 10 മണിക്ക് മുതിര്‍ന്ന അംഗം വി മുഹമ്മദാലി പതാക ഉയര്‍ത്തി സമ്മേളനത്തിന് തുടക്കം കുറിച്ചു. തുടര്‍ന്ന് നടത്തിയ പ്രതിനിധി സമ്മേളനം കര്‍ഷകസംഘം ജില്ലാ സെക്രട്ടറി എ എസ് കുട്ടി ഉദ്ഘാടനം ചെയ്തു. കര്‍ഷകരും കര്‍ഷക സംഘടനയും നാഭി – നാള ബന്ധം ഉണ്ടായിരിക്കണം, അല്ലെങ്കില്‍ ചേമ്പിലയില്‍ ഒഴിച്ച വെള്ളം പോലെ ഇരിക്കും. ലോകത്ത് എന്ത് നടന്നാലും അത് കര്‍ഷകരെയാണ് ഏറ്റവും അധികം ബാധിക്കുന്നത് എന്നും അവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സംഘടന എപ്പോഴും കൂടെയുണ്ടാവണം എന്നും എ എസ് കുട്ടി പറഞ്ഞു. പുന്നയൂര്‍ സൗത്ത് മേഖല പ്രസിഡണ്ട് മജീദ് കടവന്തോടിന്റെ അധ്യക്ഷതയില്‍ വിക്രമന്‍ താമരശ്ശേരി രക്തസാക്ഷി പ്രമേയവും, രജനി ടീച്ചര്‍ അനുശോചന പ്രമേയവും അവതരിപ്പിച്ചു. ഏരിയ പ്രസിഡണ്ട് എം ആര്‍ രാധാകൃഷ്ണന്‍, സെക്രട്ടറി മാലിക്കുളം അബ്ബാസ് തുടങ്ങിയവര്‍ സംസാരിച്ചു. സമ്മേളനത്തിന്റെ ഭാഗമായി വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച വ്യക്തികളെയും എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെയും ആദരിക്കുന്ന ആദരം 2025 സംഘടിപ്പിച്ചിരുന്നു

ADVERTISEMENT
error: Content is protected !!