30.9 C
Kunnamkulam
Monday, September 14, 2026
Home Bureaus Kunnamkulam കുന്നംകുളം നഗരത്തില്‍ ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരനെ ആക്രമിച്ചു

കുന്നംകുളം നഗരത്തില്‍ ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരനെ ആക്രമിച്ചു

142

 

കുന്നംകുളം സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ മഹേഷിനെയാണ് കാറിലെത്തിയ യുവാവ് ആക്രമിച്ചത്. ഞായറാഴ്ച്ച രാവിലെ 10 മണിയോടെയായിരുന്നു സംഭവം. കുന്നംകുളം പട്ടാമ്പി റോഡില്‍ നിന്നും ഗുരുവായൂര്‍ റോഡിലേക്ക് വണ്‍വേ തെറ്റിച്ചു വന്ന കാര്‍, ഈ സമയം ട്രാഫിക് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥന്‍ തടയുകയും സംഭവത്തില്‍ പ്രകോപിതനായ കാര്‍ ഡ്രൈവര്‍ തൃത്താല സ്വദേശീ നസറുദ്ദീന്‍ പോലീസുകാരനെ ആക്രമിക്കുകയായിരുന്നുവെന്ന് പറയുന്നു. അസഭ്യം വിളിച്ച പ്രതി പോലീസുകാരനെ അടിക്കുകയും റോഡില്‍ തള്ളിയിടുകയും ചെയ്തു. സംഭവത്തില്‍ മര്‍ദ്ദനത്തിനിരയായ പോലീസ് ഉദ്യോഗസ്ഥന്‍ സ്റ്റേഷനില്‍ വിവരമറിച്ചതിനെ തുടര്‍ന്ന് കുന്നംകുളം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ യു കെ ഷാജഹാന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സംഭവ സ്ഥലത്തെത്തി കാര്‍ ഡ്രൈവറെ കസ്റ്റഡിയിലെടുത്തു. മര്‍ദ്ദനത്തില്‍ പരിക്കേറ്റ പോലീസ് ഉദ്യോഗസ്ഥന്‍ കുന്നംകുളം താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി.

ADVERTISEMENT
error: Content is protected !!