30.9 C
Kunnamkulam
Monday, September 14, 2026
Home Bureaus Kechery ‘ചിത്ര കഥയിലെ ചിരഞ്ജീവികള്‍’ – ലഹരി വിരുദ്ധനാടകാവിഷ്‌ക്കാരം സംഘടിപ്പിച്ചു

‘ചിത്ര കഥയിലെ ചിരഞ്ജീവികള്‍’ – ലഹരി വിരുദ്ധനാടകാവിഷ്‌ക്കാരം സംഘടിപ്പിച്ചു

115

 

വായനാവാരാചാരണത്തിന്റെയും ലഹരിവിരുദ്ധ ബോധവത്കരണയജ്ഞത്തിന്റെയും ഭാഗമായി കേച്ചേരി അല്‍ ഇസ്‌ലാഹ് ഇംഗ്ലീഷ് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ ചിത്ര കഥയിലെ ചിരഞ്ജീവികള്‍ എന്ന ലഹരി വിരുദ്ധനാടകാവിഷ്‌ക്കാരം സംഘടിപ്പിച്ചു. വായനയാകട്ടെ യഥാര്‍ത്ഥ ലഹരി’ എന്ന കാലികപ്രസക്തമായ സന്ദേശം സമൂഹത്തിന് നല്‍കിക്കൊണ്ട് വിദ്യാര്‍ത്ഥികള്‍ക്കും രക്ഷകര്‍ത്താക്കള്‍ക്കും വേണ്ടിയാണ് ‘ചിത്രകഥയിലെ ചിരഞ്ജീവികള്‍’ എന്ന പേരില്‍ നാടകാവിഷ്‌കാരം സംഘടിപ്പിച്ചത്. ടീന്‍ ഇന്ത്യ മലര്‍വാടി ക്ലബ്ബിന്റെ നേതൃത്വത്തില്‍ കലവറ ചില്‍ഡ്രന്‍സ് തിയേറ്റര്‍ ആണ് ‘ചിത്രകഥയിലെ ചിരഞ്ജീവികള്‍’ എന്ന നാടകം അവതരിപ്പിച്ചത്.

ADVERTISEMENT
error: Content is protected !!