31 C
Kunnamkulam
Thursday, November 5, 2026
Home Bureaus Kechery എയ്യാല്‍ നിര്‍മല മാതാ കോണ്‍വെന്റ് സ്‌കൂളില്‍ മെറിറ്റ് ഡേ ആഘോഷിച്ചു

എയ്യാല്‍ നിര്‍മല മാതാ കോണ്‍വെന്റ് സ്‌കൂളില്‍ മെറിറ്റ് ഡേ ആഘോഷിച്ചു

8

എയ്യാല്‍ നിര്‍മല മാതാ കോണ്‍വെന്റ് സ്‌കൂള്‍ എയ്യാലില്‍ വിദ്യാര്‍ത്ഥികളുടെ അക്കാദമിക മികവിനെയും നേട്ടങ്ങളെയും ആദരിക്കുന്നതിനായി മെറിറ്റ് ഡേ ആഘോഷം സംഘടിപ്പിച്ചുവിദ്യാര്‍ത്ഥികളുടെ നേട്ടങ്ങളെ പ്രോത്സാഹിപ്പിക്കുകയും അവരുടെ മികവിനെ അംഗീകരിക്കാനുമായി സംഘടിപ്പിച്ച ചടങ്ങില്‍ വിവിധ മേഖലകളില്‍ മികവ് തെളിയിച്ച വിദ്യാര്‍ത്ഥികള്‍ക്ക് പുരസ്‌കാരങ്ങളും അനുമോദനങ്ങളും നല്‍കി. പ്രാര്‍ത്ഥനാ നൃത്തത്തോടെ ആരംഭിച്ച ചടങ്ങ് പദ്മഭൂഷണ്‍ പുരസ്‌കാര ജേതാവും പ്രശസ്ത പിന്നണിഗായികയുമായ കെ.എസ്. ചിത്ര ദ്ഘാടനം ചെയ്തു. വിവിധ വിഭാഗങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കുള്ള സമ്മാനവിതരണവും നടന്നു. ചടങ്ങില്‍ തുടര്‍ന്ന് കെ.എസ്.ചിത്രയെ ആദരിച്ചു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ജിയോ തെരേസ് അധ്യക്ഷത വഹിച്ചു. വിശിഷ്ടാതിഥികളുടെ സാന്നിധ്യത്തില്‍ ദീപപ്രകാശനം നടന്നു. പ്ലസ്ടു ക്ലാസിലെ സ്‌കൂള്‍ ടോപ്പറായ സൈഹ ഫാത്തിമ ടി.എച്ചിന് നന്ദന എന്‍ഡോവ്‌മെന്റ് അവാര്‍ഡ് സമ്മാനിച്ചു. അക്കാദമിക രംഗത്തെ മികവിനുള്ള അംഗീകാരമായാണ് പുരസ്‌കാരം നല്‍കിയത്. എരുമപ്പെട്ടി പോലീസ് സ്റ്റേഷന്‍ എസ്.എച്ച്.ഒ.-ആന്റോ ഫ്രാന്‍സിസ് പി.എസ്.ഐയെ ചടങ്ങില്‍ ആദരിച്ചു. എന്‍.എം.സി.എസ്. തൃശ്ശൂര്‍ വൈസ് പ്രിന്‍സിപ്പലും മാനേജ്‌മെന്റ് പ്രതിനിധിയുമായ സിസ്റ്റര്‍ സില്‍വി എടത്തില്‍, സ്‌കൂള്‍ വൈസ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ലിനെറ്റ് , പി.ടി.എ. പ്രസിഡന്റ് മിസ്റ്റര്‍ ബെന്‍സ് കെ.എ. എന്നിവര്‍ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു.സ്‌കൂള്‍ ക്വയറിന്റെ ഗാനവും വിദ്യാര്‍ത്ഥികളുടെ നൃത്തവും ചടങ്ങിന് മാറ്റുകൂട്ടി. അധ്യാപിക ഗിജി ജോര്‍ജ് സ്വാഗതവും, അസിസ്റ്റന്റ് ഹെഡ് ഗേള്‍ നിരഞ്ജര കെ. എസ്. നന്ദിയും പറഞ്ഞു.

 

ADVERTISEMENT
error: Content is protected !!