24.7 C
Kunnamkulam
Monday, July 27, 2026
Home CCTV Desk കുട്ടഞ്ചേരി യുവജന കലാവേദി ജനകീയ വായനശാലയില്‍ സംവാദം നടത്തി

കുട്ടഞ്ചേരി യുവജന കലാവേദി ജനകീയ വായനശാലയില്‍ സംവാദം നടത്തി

വായനാപക്ഷാചരണത്തോടനുബന്ധിച്ച് കുട്ടഞ്ചേരി യുവജന കലാവേദി ജനകീയ വായനശാലയില്‍ ഇംഗ്ലീഷ് ഭാഷയെയും സാഹിത്യത്തെയും മുന്‍ നിര്‍ത്തി സംവാദം നടന്നു. ജിഎച്ച്എസ്എസ് ചാത്തന്നൂരിലെ എച്ച്.എസ്.എസ്.ടി അധ്യാപികയും നാട്ടുകാരിയുമായ ദിവ്യ ടീച്ചര്‍ മുഖ്യ പ്രഭാഷണം നടത്തി. രക്ഷാധികാരിയും ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ ഡോ.വി.സി ബിനോജ് മാസ്റ്റര്‍ ചടങ്ങിന് അധ്യക്ഷത വഹിച്ചു.വാര്‍ഡ് മെമ്പര്‍ സ്വപ്ന പ്രദീപ്,വായനശാല സെക്രട്ടറി വിമലേഷ് കുമാര്‍, ശ്യാമ ദേവദാസ്,ബാലകൃഷ്ണന്‍ മേലെ പുരക്കല്‍,ദിവ്യ ചന്ദ്രന്‍,എന്നിവര്‍ സംസാരിച്ചു.

 

ADVERTISEMENT
error: Content is protected !!