മുണ്ടൂര്‍ പരിശുദ്ധ കര്‍മ്മല മാത ദേവാലയത്തില്‍ ജൂലൈ മൂന്നിന് കെ.സി.വൈ.എം ന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന മാര്‍ തോമാശ്ലീഹായുടെ 27-ാമത് ദുക്‌റാന ഊട്ടു തിരുന്നാളിന് കൊടിയേറി. ഇടവക വികാരി റവ ഫാ.ബാബു അപ്പാടന്‍ കോടിയേറ്റകര്‍മ്മവും,സഹവികാരി കൊടി വെഞ്ചിരിപ്പ് കര്‍മ്മം നിര്‍വഹിച്ചു. ദീപാലങ്ക്രിതമായ കൊടി മുഖ്യആകര്‍ഷണമായി. വ്യാഴാഴ്ച നടക്കുന്ന നേര്‍ച്ച ഊട്ടിനു ആയിരക്കണക്കിന് വിശ്വാസികള്‍ പങ്കുചേരും. കെ.സി.വൈ.എം പ്രസിഡന്റ് ക്രിസ്റ്റോ ജോസഫ്, സെക്രട്ടറി ആന്റോ ഫ്രാന്‍സി, ആനിമേറ്റര്‍ സി. ബീന ജോസഫ് , തിരുനാള്‍ ജനറല്‍ കണ്‍വീനര്‍ ഗോഡ്’വിന്‍ ആന്റോ, ജോ.കണ്‍വീനര്‍മാരായ സാന്റോ ജേക്കബ്, അലീന കെ ഡേവിസ് ,മാനേജിംഗ് ട്രസ്റ്റി ബെന്നി ജോസഫ്,മറ്റു സബ് കമ്മിറ്റി കണ്‍വീനര്‍മാര്‍ കൈക്കാരന്‍മാര്‍,സിസ്റ്റേഴ്‌സ്, ഇടവക അംഗങ്ങള്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.