29.3 C
Kunnamkulam
Sunday, July 26, 2026
Home Bureaus Kunnamkulam യുവാവിനെ തെലങ്കാനയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

യുവാവിനെ തെലങ്കാനയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കുന്നംകുളം മങ്ങാട് സ്വദേശിയായ യുവാവിനെ തെലങ്കാനയില്‍ റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കുന്നംകുളം മങ്ങാട് അന്തരിച്ച കുറുബൂര്‍ ശ്രീനിവാസന്റെ മകന്‍ 37 വയസ്സുള്ള ശ്രീബിന്‍ എന്നയാളെയാണ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ശ്രീബിന്‍ സന്യാസം സ്വീകരിച്ച് നേപ്പാള്‍ ആശ്രമത്തില്‍ കഴിയുകയായിരുന്നു . നേപ്പാളില്‍ നിന്നും കേരളത്തില്‍ വരുന്ന വഴിയില്‍ തെലുകാനയിലെ കമ്മം സ്റ്റേഷനടുത്ത് റെയില്‍വേ ട്രക്കിലാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. സ്വന്തം ജീവന് ഭീഷണിയുണ്ടെന്ന നിലയില്‍ ട്രെയിനില്‍ നിന്നും നാട്ടിലെ സുഹൃത്തിനെ വിളിച്ചിരുന്നു. ഫോണ്‍ സംഭാഷണത്തിനു ശേഷം മണിക്കൂറുകള്‍ക്കകമാണ് തെലുങ്കാനയിലെ കമ്മം സ്റ്റേഷന് അടുത്ത് റെയില്‍വേ ട്രാക്കില്‍ ശ്രീബിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
മരണത്തില്‍ ദൂരുഹദ ഉണ്ടെന്ന് തോന്നിയ ബന്ധുക്കല്‍ തുടര്‍ അന്വേഷണം ആവശ്യപ്പെട്ട് റെയില്‍വേ വിഭാഗത്തിനും കുന്നംകുളം പോലീസിനും പരാതി നല്‍കി.
തെലുങ്കാനയില്‍ നിന്നും നാട്ടിലെത്തിച്ച ശ്രിമ്പിന്റെ ഭൗതികശരീരം ചൊവ്വാഴ്ച
വൈകിട്ട് ശാന്തി തീരം ത്ത് നടക്കും.

ADVERTISEMENT
error: Content is protected !!