തെലുങ്കാനയില്‍ വെച്ച് ദുരൂഹ സാഹചര്യത്തില്‍ മരിച്ച ബ്രഹ്‌മാനന്ദഗിരി സ്വാമിയുടെ വെസ്റ്റ് മങ്ങാടുള്ള വീട്ടില്‍ ബിജെപി ദേശീയ നിര്‍വാഹ സമിതി അംഗവും മുന്‍ മിസോറാം ഗവര്‍ണറുമായിരുന്ന കുമ്മനം രാജശേഖരന്‍ സന്ദര്‍ശനം നടത്തി. മരണത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്താന്‍ തെലുങ്കാന പോലീസുമായി ബന്ധപ്പെട്ട നിയമനടപടികള്‍ സ്വീകരിക്കാന്‍ ആവശ്യപ്പെടുമെന്ന് കുമ്മനം പറഞ്ഞു. ബിജെപി തൃശൂര്‍ നോര്‍ത്ത് ജില്ലാ ജനറല്‍ സെക്രട്ടറി വിബിന്‍ കുടിയേടത്ത്, കുന്നംകുളം മണ്ഡലം പ്രസിഡന്റ് പി ജെ ജിബിന്‍, സെക്രട്ടറി സുമേഷ് കളരിക്കല്‍, ട്രഷറര്‍ വി ഗേഷ്, ബിജെപി പഞ്ചായത്ത് പ്രസിഡന്റ് എം ബി വിനോദ് കുമാര്‍, ജനറല്‍ സെക്രട്ടറി പ്രേംദാസ് തുടങ്ങിയവരും കുമ്മനത്തിനൊപ്പം ഉണ്ടായിരുന്നു.