സംസ്ഥാന സര്‍ക്കാരിന്റെ മൂന്ന് കോടി രൂപ ചിലവഴിച്ച് ബി.എം.ബി.സി നിലവാരത്തില്‍ നിര്‍മ്മിച്ച മങ്ങാട് – ആര്യമ്പാടം- അത്താണി റോഡില്‍, ഉദ്ഘാടനം കഴിഞ്ഞ് ഒരുമാസം പൂര്‍ത്തിയാകുന്നതിന് മുമ്പ് തന്നെ പല ഭാഗങ്ങളിലും വലിയ കുഴികള്‍ രൂപപ്പെട്ടതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് റോഡ് ഉപരോധിച്ചു. എരുമപ്പെട്ടി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ ഉപരോധ സമരം കുന്നംകുളം ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി മുന്‍ പ്രസിഡന്റ് കെ.ജയശങ്കര്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എം.എം.നിഷാദ് അധ്യക്ഷനായി. യു.ഡി.എഫ് കുന്നംകുളം നിയോജക മണ്ഡലം കണ്‍വീനര്‍ അമ്പലപ്പാട്ട് മണികണ്ഠന്‍ മുഖ്യപ്രഭാഷണം നടത്തി. നേതാക്കളായ എന്‍.കെ. കബീര്‍, എം.സി.ഐജു, സി.വി. ജയ്‌സണ്‍, പി.എസ്.സുനീഷ്, എം.കെ. ജോസ്, എം.എം.സലീം, കെ. ഗോവിന്ദന്‍കുട്ടി എന്നിവര്‍ സംസാരിച്ചു. മറ്റു നേതാക്കള്‍ നേതൃത്വം നല്‍കി. പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.