ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജ് മുന്‍ അധ്യാപകന്‍ ഡോ. പി.എ. ദാമോദരന്‍ (65) നിര്യാതനായി. അഞ്ഞൂര്‍ പൂങ്ങാട്ട് മനക്കല്‍ പരേതരായ ആദിത്യന്‍ നമ്പൂതിരിയുടെയും, പാര്‍വ്വതി അന്തര്‍ജ്ജനത്തിന്റെയും മകനാണ്. എറണാകുളം അമൃത ആശുപത്രിയില്‍ ചികിത്സയിലിരിക്കെ രാവിലെ 10.45 ഓടെയായിരുന്നു മരണം. ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജ് കോമേഴ്‌സ് വിഭാഗം അധ്യാപകനായിരുന്നു. ചേര്‍പ്പ് കുന്നത്തൂര്‍ പടിഞ്ഞാറേടത്ത് കുടുംബാംഗം ഗൗരിയാണ് ഭാര്യ. പാര്‍വ്വതി, ശ്രീദേവി എന്നിവര്‍ മക്കളാണ്. ആദിത്യന്‍, കൃഷ്ണന്‍, ശിവദാസന്‍ , പരമേശ്വരന്‍, നാരായണന്‍ എന്നിവരാണ് സഹോദരങ്ങള്‍. സംസ്‌ക്കാരം വെള്ളിയാഴ്ച്ച വൈകീട്ട് 6 മണിക്ക് പൂങ്ങാട്ട് മന വളപ്പില്‍ നടക്കും.
Home Obituary News ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജ് മുന്‍ അധ്യാപകന്‍ ഡോ. പി.എ. ദാമോദരന്‍ (65) നിര്യാതനായി