എല്‍ഡിഎഫ് ഒരുമനയൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ദേശീയപാത 66 ഉപരോധിച്ചു. ചേറ്റുവ മുതല്‍ ചാവക്കാട് ബൈപ്പാസ് വരെയുള്ള ദേശീയപാതയുടെ അതി ഗുരുതരമായ ശോചനീയാവസ്ഥയ്‌ക്കെതിരെയും എന്‍.എച്ച് അധികൃതരുടെ നടപടികള്‍ക്കെതിരെയുമാണ് ഉപരോധ സമരം സംഘടിപ്പിച്ചത്. തങ്ങള്‍പടിയില്‍ നടന്ന ഉപരോധം സിപിഎം ഏരിയ കമ്മറ്റി അംഗം എം.ആര്‍. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. സി.പി.എം ലോക്കല്‍ സെക്രട്ടറി ജോഷി ഫ്രാന്‍സിസ് അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് വിജിത സന്തോഷ്, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.വി. രവീന്ദ്രന്‍, മെമ്പര്‍ ഹസീന അന്‍വര്‍, മഹിള അസോസിയേഷന്‍ ഏരിയ സെക്രട്ടറി ഷൈനി ഷാജി, സിപിഐ മണ്ഡലം കമ്മിറ്റി അംഗം ഇ. ടി. ജോസ്, സിപിഐ അസിസ്റ്റന്റ് ലോക്കല്‍ സെക്രട്ടറി ആര്‍.കെ. ഷെജില്‍ തുടങ്ങിയവര്‍ സംസാരിച്ചു. സിപിഐ ലോക്കല്‍ സെക്രട്ടറി രാജേഷ് ഒരുമനയൂര്‍ സ്വാഗതവും പ്രസീദ അര്‍ജുനന്‍ നന്ദിയും പറഞ്ഞു.