ചൊവ്വല്ലൂര്‍ ശിവക്ഷേത്രത്തില്‍ മൂന്നു ദിവസം നീണ്ടു നില്‍ക്കുന്ന ശിവ സഹസ്രനാമ ലക്ഷാര്‍ച്ചനയ്ക്ക് തുടക്കമായി. ക്ഷേത്രം തന്ത്രി കീഴ്മുണ്ടയൂര്‍ നീലകണ്ഠന്‍ നമ്പൂതിരിയുടെ കാര്‍മ്മികത്വത്തില്‍ നടന്ന കലശപൂജക്കു ശേഷം വേദ പണ്ഡിതന്മാരുടെ നേതൃത്വത്തില്‍ ലക്ഷാര്‍ച്ചന ആരംഭിച്ചു. രാവിലെ 6.30 മുതല്‍ 08.30 വരെയും, 9 മുതല്‍ 10.45 വരെയും, 11 മുതല്‍ 11.45 വരെയുമാണ് അര്‍ച്ചനാ സമയം. 12 ന് കലശം എഴുന്നെള്ളിച്ച് ഉച്ചപൂജക്ക് കലശാഭിഷേകം നടത്തി. സന്ധ്യക്ക് വേദജപം, കേളി, ഭഗവതി സേവ എന്നിവയുണ്ടാകും. സമാപന ദിവസമായ ഞായറാഴ്ച ഭക്തജനങ്ങള്‍ക്കായി അന്നദാനം ഉണ്ടായിരിക്കും. ക്ഷേത്രം മേല്‍ശാന്തി ഉണ്ണികൃഷ്ണന്‍ നമ്പൂതിരി, ക്ഷേത്ര ഭരണസമിതി ഭാരവാഹികളായ ബാലകൃഷ്ണന്‍ നരിയംപ്പുള്ളി, ഹരിദാസ് ചൊവ്വല്ലൂര്‍, പ്രഭാകരന്‍ ചൊവ്വല്ലൂര്‍ എന്നിവര്‍ നേതൃത്വം നല്‍കും.