ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജ് മലയാള വിഭാഗം കോവിലന്‍ ട്രസ്റ്റിന്റെ സഹകരണത്തോടെ കോവിലന്‍ കലാലയ കഥാപുരസ്‌കാരം നല്‍കുന്നതിന് കലാലയ വിദ്യാര്‍ത്ഥികളില്‍ നിന്ന് ചെറുകഥകള്‍ ക്ഷണിക്കുന്നു. മേലധികാരി സാക്ഷ്യപ്പെടുത്തിയ രചനകള്‍ ജൂലൈ 9-ാം തീയതിക്കകം [email protected] എന്ന Email ID യില്‍ അയക്കേണ്ടതാണ്. രചനയ്‌ക്കൊപ്പം മൊബൈല്‍ നമ്പരും ചേര്‍ക്കണം. ജൂലൈ 11 ന് ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജ് മലയാള വിഭാഗത്തിലെ കോവിലന്‍ സെമിനാര്‍ ഹാളില്‍ നടക്കുന്ന കോവിലന്‍ അനുസ്മരണ പരിപാടിയില്‍ വച്ച് പുരസ്‌കാരം സമ്മാനിക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ങ്ങള്‍ക്ക്: 99954 61270 എന്ന നമ്പറില്‍ ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജ്, മലയാള വിഭാഗം അധ്യാപകനായ ഡോ.ബിജു ബാലകൃഷ്ണനുമായി ബന്ധപ്പെടേണ്ടതാണ്.