29.3 C
Kunnamkulam
Sunday, July 26, 2026
Home CCTV Desk കോവിലന്‍ കലാലയ കഥാപുരസ്‌കാരത്തിന് ചെറുകഥകള്‍ ക്ഷണിക്കുന്നു

കോവിലന്‍ കലാലയ കഥാപുരസ്‌കാരത്തിന് ചെറുകഥകള്‍ ക്ഷണിക്കുന്നു

ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജ് മലയാള വിഭാഗം കോവിലന്‍ ട്രസ്റ്റിന്റെ സഹകരണത്തോടെ കോവിലന്‍ കലാലയ കഥാപുരസ്‌കാരം നല്‍കുന്നതിന് കലാലയ വിദ്യാര്‍ത്ഥികളില്‍ നിന്ന് ചെറുകഥകള്‍ ക്ഷണിക്കുന്നു. മേലധികാരി സാക്ഷ്യപ്പെടുത്തിയ രചനകള്‍ ജൂലൈ 9-ാം തീയതിക്കകം skcmalayalam@gmail.com എന്ന Email ID യില്‍ അയക്കേണ്ടതാണ്. രചനയ്‌ക്കൊപ്പം മൊബൈല്‍ നമ്പരും ചേര്‍ക്കണം. ജൂലൈ 11 ന് ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജ് മലയാള വിഭാഗത്തിലെ കോവിലന്‍ സെമിനാര്‍ ഹാളില്‍ നടക്കുന്ന കോവിലന്‍ അനുസ്മരണ പരിപാടിയില്‍ വച്ച് പുരസ്‌കാരം സമ്മാനിക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ങ്ങള്‍ക്ക്: 99954 61270 എന്ന നമ്പറില്‍ ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജ്, മലയാള വിഭാഗം അധ്യാപകനായ ഡോ.ബിജു ബാലകൃഷ്ണനുമായി ബന്ധപ്പെടേണ്ടതാണ്.

ADVERTISEMENT
error: Content is protected !!