സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ നേരിയ വര്‍ധനവ്. ഇന്ന് 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 25 രൂപയാണ് കൂടിയിരിക്കുന്നത്. പവന്റെ വിലയില്‍ കണക്കാക്കുമ്പോള്‍ 1,02,400 രൂപയാണ് കൂടിയിരിക്കുന്നത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് 12,800 രൂപയും ഒരു പവന് സ്വര്‍ണാഭരണത്തിന് 1,02,400 രൂപ ആയതായി കേരളാ ഗോള്‍ഡ് ആന്റ് സില്‍വര്‍ മെര്‍ച്ചന്റ്സ് അസോസിയേഷന് അറിയിച്ചു. അന്താരാഷ്ട്ര വിലയിലെ കയറ്റിറക്കങ്ങളാണ് കേരളത്തിലെയും സ്വര്‍ണ വിലയെ സ്വാധീനിക്കാറുള്ളത്. അതേ സമയം, സംസ്ഥാനത്ത് വെള്ളി വിലയില്‍ മാറ്റമില്ലാതെ തുടരുന്നു. ഇന്ന് ഗ്രാമിന് 200 രൂപയിലും 10 ഗ്രാമിന് 2,000 രൂപയിലുമാണ് വ്യാപാരം നടക്കുക.



