28.7 C
Kunnamkulam
Tuesday, November 3, 2026
Home CCTV Desk ഇന്ന് നടത്താനിരുന്ന സ്വകാര്യ ബസ് പണിമുടക്ക് പിന്‍വലിച്ചു

ഇന്ന് നടത്താനിരുന്ന സ്വകാര്യ ബസ് പണിമുടക്ക് പിന്‍വലിച്ചു

18

പ്രിയദര്‍ശിനി പദ്ധതിയില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തെ സ്വകാര്യ ബസ് ഉടമകള്‍ ഇന്ന് മുതല്‍ നടത്തുമെന്ന് പ്രഖ്യാപിച്ച അനിശ്ചിതകാല പണിമുടക്ക് പിന്‍വലിച്ചു. ഗതാഗത മന്ത്രി സി പി ജോണുമായി നടത്തിയ ചര്‍ച്ചയ്ക്ക് പിന്നാലെയാണ് സമരം പിന്‍വലിക്കാന്‍ ധാരണയായത്. ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന് മന്ത്രി ഉറപ്പ് നല്‍കിയതോടെയാണ് സമരം പിന്‍വലിച്ചതെന്ന് ബസ് ഉടമകള്‍ പ്രതികരിച്ചു. ബസുടമകളുടെ ആറ് സംഘടനകള്‍ ഉള്‍പ്പെട്ട സംയുക്ത സമര സമിതിയായിരുന്നു പണിമുടക്കിന് ആഹ്വാനം ചെയ്തത്. എല്ലാ സംഘടനകളും സമരത്തില്‍ നിന്ന് പിന്മാറിയിട്ടുണ്ട്.ആവശ്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. സ്വകാര്യ ബസ് വ്യവസായമാക്കാനുള്ള തീരുമാനങ്ങള്‍ ഉണ്ടാകുമെന്നും മന്ത്രി പ്രതികരിച്ചു. പ്രൈവറ്റ് ബസുകള്‍ സര്‍ക്കാര്‍ ലീസില്‍ എടുക്കുന്നതും ബസുകളുടെ ടൈമിങ് പരിഷ്‌കരിക്കുന്നതും കെഎസ്ആര്‍ടിസിയുമായുള്ള ഓവര്‍ലാപ്പിങ് ഒഴിവാക്കാനുള്ള നടപടി സ്വീകരിക്കുന്നതുമടക്കമുള്ള ആവശ്യങ്ങളാണ് അംഗീകരിച്ചത്. അതേസമയം ബസ് ചാര്‍ജ് കൂട്ടുന്ന കാര്യത്തിലും കണ്‍സഷന്‍ തുക കൂട്ടുന്ന കാര്യത്തിലും തീരുമാനമായിട്ടില്ല.

 

ADVERTISEMENT
error: Content is protected !!