27.7 C
Kunnamkulam
Monday, November 2, 2026
Home CCTV Desk സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ നേരിയ വര്‍ധനവ്; വെള്ളി വിലയില്‍ ഇടിവ്

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ നേരിയ വര്‍ധനവ്; വെള്ളി വിലയില്‍ ഇടിവ്

3

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ നേരിയ വര്‍ധനവ്. ഇന്ന് കേരളത്തില്‍ 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 45 രൂപയും പവന് 360 രൂപയുമാണ് കൂടിയിരിക്കുന്നത്. ഇതോടെ ഇന്ന് ഗ്രാമിന് 12,775 രൂപയിലും പവന് 1,02,200 രൂപയിലുമാണ് വ്യാപാരം നടക്കുകയെന്ന് കേരളാ ഗോള്‍ഡ് ആന്റ് സില്‍വര്‍ മെര്‍ച്ചന്റ്‌സ് അസോസിയേഷന്‍ അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ വമ്പന്‍ വിലയിടിവാണ് കേരളത്തില്‍ ഉണ്ടായിരുന്നത്. കഴിഞ്ഞ രണ്ട് ദിവസങ്ങളായി പവന് 1,01,840 രൂപ എന്ന നിലയിലാണ് സ്വര്‍ണം വ്യാപാരം നടന്നിരുന്നത്. അന്താരാഷ്ട്ര വിലയിലെ കയറ്റിറക്കങ്ങളാണ് കേരളത്തിലെയും സ്വര്‍ണ വിലയെ സ്വാധീനിക്കാറുള്ളത്. അതേ സമയം, സംസ്ഥാനത്ത് വെള്ളി വിലയും കുറഞ്ഞു. ഇന്ന് ഗ്രാമിന് 200 രൂപയിലും 10 ?ഗ്രാമിന് 2,000 രൂപയിലുമാണ് വ്യാപാരം നടക്കുക.

 

ADVERTISEMENT
error: Content is protected !!