കെഎസ്ആര്‍ടിസി പെന്‍ഷന്‍ കൂട്ടില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍. പെന്‍ഷന്‍ പരിഷ്‌കരിക്കണമെന്ന ഹൈക്കോടതി നിര്‍ദേശം സര്‍ക്കാര്‍ തള്ളി. പെന്‍ഷന്‍ കൂട്ടിയാല്‍ 12 കോടി രൂപയുടെ അധിക ബാധ്യത വരുമെന്ന് ചൂണ്ടിക്കാട്ടിയാണ് നിര്‍ദേശം തള്ളിയത്. നിലവില്‍ കെഎസ്ആര്‍ടിസിക്ക് വരുമാനനഷ്ടമാണെന്നും നിത്യ ചെലവ് തന്നെ പ്രതിസന്ധിയിലാണെന്നും സര്‍ക്കാര്‍ പറയുന്നു. പെന്‍ഷന്‍ കൂട്ടില്ലെന്ന തീരുമാനം ഉത്തരവായും സര്‍ക്കാര്‍ ഇറക്കി. സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയതോടെ പെന്‍ഷന്‍കാരുടെ വര്‍ഷങ്ങളായുള്ള ആവശ്യമാണ് അവഗണിക്കപ്പെടുന്നത്. പെന്‍ഷന്‍ വര്‍ധിപിക്കില്ലന്ന് പറഞ്ഞത് സ്ഥിതി മോശമായതിനാല്‍ മന്ത്രി സിപി ജോണ്‍ പറഞ്ഞു. പെന്‍ഷന്‍ വര്‍ധിപ്പിക്കുന്നത് കെഎസ്ആര്‍ടിസിക്ക് വലിയ ബാധ്യതയാണെന്നും നില മെച്ചപെടുമ്പോള്‍ പെന്‍ഷന്‍ കൂട്ടുമെന്നും മന്ത്രി വ്യക്തമാക്കി.



