27.7 C
Kunnamkulam
Monday, November 2, 2026
Home CCTV Desk അർണബിന് പിന്നാലെ ‘മുറസു’ ചുഴലിക്കാറ്റ് ആന്ധ്രാ തീരത്തേക്ക്; കേരളത്തിലും തമിഴ്‌നാട്ടിലും കനത്ത മഴയ്ക്ക് സാധ്യത

അർണബിന് പിന്നാലെ ‘മുറസു’ ചുഴലിക്കാറ്റ് ആന്ധ്രാ തീരത്തേക്ക്; കേരളത്തിലും തമിഴ്‌നാട്ടിലും കനത്ത മഴയ്ക്ക് സാധ്യത

23

അര്‍ണബ് ചുഴലിക്കാറ്റ് വിതച്ച ദുരന്തം ഒടുങ്ങും മുമ്പ് ആശങ്കയായി ‘മുറസു’. മുറസു ചുഴലിക്കാറ്റ് ആന്ധ്രാ തീരത്തേക്ക് നീങ്ങുകയാണെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇന്ന് രാത്രിയോടെ ചുഴലിക്കാറ്റ് നെല്ലൂരിനും നര്‍സാപൂരിനും ഇടയില്‍ തെക്കന്‍ തീരത്ത് എത്തുമെന്ന് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) അറിയിച്ചു. ഞായറാഴ്ച പുലര്‍ച്ചെ തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ആഴത്തിലുള്ള ന്യൂനമര്‍ദമാണ് പിന്നീട് ശക്തി പ്രാപിച്ച് ചുഴലിക്കാറ്റായി മാറിയത്.തമിഴ്നാട്ടിലും കേരളത്തിലും ഇന്ന് കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് അറിയിപ്പുണ്ട്. മുറസു ഒഡീഷയില്‍ നേരിട്ട് കര പതിക്കില്ലങ്കിലും അതിന്റെ സ്വാധീനത്തില്‍ സംസ്ഥാനത്ത് വ്യാപകമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ADVERTISEMENT
error: Content is protected !!