സംഗീത സംവിധാായകനും വിസിലിംഗ് (ചൂളം വിളി) സംഗീത പ്രതിഭയുമായ സുരേഷ് ചുള്ളിപ്പറമ്പിലിനെ പഴഞ്ഞി പബ്ലിക്ക് ലൈബ്രറി & റീഡിങ്ങ് റൂം ഭരണസമിതി പൊന്നാട ചാര്‍ത്തി അനുമോദിച്ചു. യൂണിവേഴ്‌സല്‍ റെക്കോര്‍ഡ് ഫോറം ( ഡഞഎ ), ടാലെന്റ് റെക്കോര്‍ഡ്‌സ് ബുക്ക് ടി.ആര്‍.ബി. എന്നീ അന്തര്‍ ദേശീയ അവാര്‍ഡുകള്‍ കരസ്ഥമാക്കാന്‍ പോകുന്ന സുരേഷ്, പഴഞ്ഞി അയിന്നൂര്‍ സ്വദേശി ചുള്ളിപ്പറമ്പില്‍ ഉണ്ണികൃഷ്ണന്‍ മകനും ഇപ്പോള്‍ അരുവായി ചെറുകര നിവാസിയാണ്. വായനശാല കല സാംസ്‌കാരിക വേദിയുടെ വൈസ് പ്രസിഡന്റുകൂടിയായ . സുരേഷിന്റെ അനുമോദന പരിപാടിയില്‍ ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ശ്രീമതി. സന്ധ്യ സജിത്ത്, വായനശാല പ്രസിഡന്റ് കെ ടി ഷാജന്‍, സെക്രട്ടറി ഷാജി കെ ജോര്‍ജ്, താലൂക്ക് ലൈബ്രറി കൌണ്‍സില്‍ പ്രതിനിധികളായ പി കെ രവീന്ദ്രന്‍, എം ഉദയശങ്കരന്‍ എന്നിവര്‍ പങ്കെടുത്തു.
![ADHARAV]](https://cctvonline.tv/wp-content/uploads/2026/11/ADHARAV-696x392.avif)


