ചാലിശ്ശേരി സെന്റ് പീറ്റേഴ്സ് ആന്റ് സെന്റ് പോള്‍സ് യാക്കോബായ സുറിയാനി പള്ളിയില്‍ ചാത്തുരുത്തില്‍ മോര് ഗ്രീഗോറിയോസ് പരുമല കൊച്ചു തിരുമേനിയുടെ 124 ാം ഓര്‍മ്മ പെരുന്നാളിന് കൊടിയേറി. ഞായറാഴ്ച രാവിലെ തൃശൂര്‍ ഭദ്രാസന വൈദീക സെക്രട്ടറി ഫാ. ബേസില്‍ കൊല്ലാര്മാല്ലി വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു. കാലം ചെയ്ത ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയുടെ രണ്ടാം ഓര്‍മ്മയുടെ ഭാഗമായി പ്രത്യേക പ്രാര്‍ത്ഥനയും ധൂപാര്‍പ്പണവും നടത്തി. പെരുന്നാള്‍ കൊടി, വികാരി ആശീര്‍വദിച്ച് ഇടവക ട്രസ്റ്റി സി.യു ശലമോന്, സെക്രട്ടറി ടൈറ്റസ് ഡേവീഡ് എന്നിവര്‍ക്ക് കൈമാറി. തുടര്‍ന്ന് ഇടവക വികാരി ഫാ അബ്രഹാം യാക്കോബ് പൂവത്തു മണ്ണില്‍ പെരുന്നാള്‍ കൊടിയേറ്റം നടത്തി. നവംബര്‍ 7, 8 തിയ്യതികളിലാണ് പെരുന്നാള്‍ ആഘോഷം. ശനിയാഴ്ച രാത്രി സന്ധ്യാ നമസ്ക്കാരം, ഞായറാഴ്ച രാവിലെ വിശുദ്ധ കുര്‍ബാന, മധ്യസ്ഥ പ്രാര്‍ത്ഥന, പെരുന്നാള്‍ സന്ദേശം, പ്രദക്ഷിണം, നേര്‍ച്ച എന്നിവ നടക്കും.



