29.1 C
Kunnamkulam
Sunday, November 1, 2026
Home Bureaus Perumpilavu കടവല്ലൂര്‍ കരിക്കാട് അല്‍-അമീന്‍ സ്‌ക്കൂളില്‍ സ്റ്റുഡന്‍സ് പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് രൂപീകരിച്ചു

കടവല്ലൂര്‍ കരിക്കാട് അല്‍-അമീന്‍ സ്‌ക്കൂളില്‍ സ്റ്റുഡന്‍സ് പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് രൂപീകരിച്ചു

0

വിദ്ധ്യാര്‍ത്ഥികളുടെ സൂരക്ഷക്കായും, ലഹരി നിര്‍മ്മാര്‍ജ്ജനത്തിനായി സംസ്ഥാന സര്‍ക്കാര്‍ രൂപീകരിച്ച ഓപ്പറേഷന്‍ തുഫാന്‍ പദ്ധതിക്കു ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചും കടവല്ലൂര്‍ കരിക്കാട് അല്‍-അമീന്‍ സ്‌ക്കൂളില്‍ സ്റ്റുഡന്‍സ് പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് രൂപീകരിച്ചു.ലഹരി ഉപയോഗം ഉള്‍പ്പടെയുള്ള സാമൂഹിക വിപത്തുകളില്‍ നിന്നും വിദ്യാര്‍ത്ഥികളെ സംരക്ഷിക്കുക, സമൂഹവും , നിയമപാലകരുമായി കൂടുതല്‍ ബന്ധം സ്ഥാപിക്കുക, അതിലൂടെ സംസ്‌കാരവും, സാമൂഹിക ബോധവും വളര്‍ത്തിയെടുക്കുക എന്ന ലക്ഷത്തോടെയാണ് സ്‌ക്കൂള്‍ മാനേജ്‌മെന്റും അദ്ധ്യാപകരും , രക്ഷകര്‍ത്താക്കളും , നിയമപാലകരും , മേഖലയിലെ പൊതുപ്രവര്‍ത്തകരും ചേര്‍ന്ന് വിദ്ധ്യാര്‍ത്ഥികളേയും ഉള്‍പ്പെടുത്തി കൊണ്ട് സ്‌കൂളില്‍ സ്റ്റുഡന്‍സ് പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് രൂപീകരിച്ചിരിക്കുന്നത്.സ്‌ക്കൂള്‍ മാനേജര്‍ അബു മുസ്ലിയാരുടെ അദ്ധക്ഷതയില്‍ നടന്ന ചടങ്ങില്‍ കുന്നംകുളം പോലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ ഷൈജു ഉണ്ണികൃഷ്ണന്‍ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. തുടര്‍ന്ന് ലഹരി ഉപയോഗത്തിലൂടെ സമൂഹത്തില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന വാഹനാപകടങ്ങള്‍ ഉള്‍പ്പെടെയുള്ള വിപത്തുകളെക്കുറിച്ച് വിദ്ധ്യാര്‍ത്ഥികള്‍ക്ക് ബോധവല്‍ക്കരണ ക്ലാസ് നല്‍കി.
ചടങ്ങില്‍ പഞ്ചായത്തു മെമ്പര്‍മാരായ അഫ്‌സല്‍, സ്മിത മുരളി, പൊതു പ്രവര്‍ത്തകരായ ഷാജി കോയാലി, താഹിര്‍ , യൂസഫ്, ജമാല്‍ , ഹനീഫ , റഷീദ, പി.ടിഎ. പ്രസിഡണ്ട് ജമാല്‍ എന്നിവര്‍ സംസാരിച്ചു.ചടങ്ങിന് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ വി.വി അബ്ദുള്‍ നാസര്‍ സ്വാഗതവും, അഡ്മിനിസ്‌ട്രേറ്റര്‍ അബ്ദുള്‍ ഗനി നന്ദിയും പറഞ്ഞു.പരിപാടികള്‍ക്ക് സ്‌ക്കൂള്‍ ലീസര്‍മാരായ ഹയാന്‍ ഫൈസല്‍, അജ്ഞന , അനിലന്‍ ,ഷമീര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

 

 

ADVERTISEMENT
error: Content is protected !!