29.1 C
Kunnamkulam
Sunday, November 1, 2026
Home Uncategorized മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും കുറ്റിപ്പുറം പ്രസ് ക്ലബ് രക്ഷാധികാരിയുമായ സുരേഷ് ഇ നായര്‍ (50)ട്രെയിന്‍ തട്ടി...

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും കുറ്റിപ്പുറം പ്രസ് ക്ലബ് രക്ഷാധികാരിയുമായ സുരേഷ് ഇ നായര്‍ (50)ട്രെയിന്‍ തട്ടി മരിച്ചു

11

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും കുറ്റിപ്പുറം പ്രസ് ക്ലബ് രക്ഷാധികാരിയുമായ സുരേഷ് ഇ നായര്‍ (50)ട്രെയിന്‍ തട്ടി മരിച്ചു.
ശനിയാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം. തിരുനാവായ റെയില്‍വേ സ്റ്റേഷന് സമീപത്താണ് ട്രെയില്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്. കണ്ണൂര്‍ യശ്വന്തപുരം ടെയിനാണ് തട്ടിയത്. തിരൂര്‍ പോലീസും, റെയില്‍വേ പോലീസും, നാട്ടുകാരും ടി.ഡി.ആര്‍.എഫ് താനൂര്‍, തിരൂര്‍ യൂണിറ്റ് വളണ്ടിയര്‍മാരും ചേര്‍ന്ന് മൃതദേഹം തിരൂര്‍ ഗവണ്‍മെന്റ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. മാധ്യമ പ്രവര്‍ത്തകനായും പോസ്റ്റല്‍ ജീവനക്കാരനായും കാറ്ററിംഗ് സംഘടനാ സംസ്ഥാന ഭാരവാഹിയായും പ്രവര്‍ത്തിച്ചുവരുന്ന സുരേഷ് നിലവില്‍ മാതൃഭൂമി ദിനപ്രത്രത്തിന്റെ കുറ്റിപ്പുറം ലേഖകനായിരുന്നു.

 

ADVERTISEMENT
error: Content is protected !!