കടവല്ലൂര്‍ ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ അഴിമതിക്കും, സ്വജനപക്ഷപാതത്തിനുമെതിരെ പൊതുപ്രവര്ത്തകന് ഷാജി കെ .എച്ച് കോയാലി പറമ്പില്‍ കടവല്ലൂര്‍ പഞ്ചായത്ത് ഓഫീസിന് മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തി.25 വര്‍ഷമായി സിപിഎം ഭരിക്കുന്ന കടവല്ലൂര്‍ പഞ്ചായത്തില്‍ പഞ്ചായത്ത് ഫണ്ടിന്റെ ദുരുപയോഗം നടക്കുന്നുവെന്നും, സാധാരണക്കാര്‍ക്ക് ഉപകാരപ്പെടേണ്ട കമ്മ്യൂണിറ്റി ഹാളുകള്‍ നവീകരണത്തിന്റെ പേരില്‍ അടച്ചിട്ട് ലക്ഷങ്ങള്‍ മുടക്കിയെന്നും, പകല്‍വീട് പദ്ധതി ഒരു വര്‍ഷമായി പ്രവര്‍ത്തന രഹിതമാണെന്നും ആരോപിച്ചായിരുന്നു സമരം.രാവിലെ 10 മണിക്ക് ആരംഭിച്ച സമരത്തിന് നിരവധി സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ പ്രവര്‍ത്തകര്‍ പിന്തുണയുമായി എത്തി. സമരത്തെ അനുകൂലിച്ച് എത്തിയ യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം വൈസ് പ്രസിഡണ്ട് വിഘ്നേശ്വര പ്രസാദ് , കോണ്‍ഗ്രസ് നേതാക്കളായ പി എം സലാഹുദീന്‍ , ഷമീര്‍ പി പി, നിയാസ് കരിക്കാട്,വെല്‍ഫെയര്‍ പാര്‍ട്ടി കടവല്ലൂര്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് എം എ കമറുദ്ദീന്, കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ച് സിപിഎമ്മില്‍ എത്തിയ കമറുദ്ദീന് കെ എം , പൊതുപ്രവര്ത്തകന് അബൂബക്കര്‍ കല്ലുംപുറം എന്നിവര്‍ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഷാജി കോയാലി പറമ്പിലിനെ ഷാള്‍ അണിയിച്ച് ആദരിച്ചു.ചോദ്യം ചെയ്യാന്‍ ആരുമില്ലെന്ന ആത്മവിശ്വാസത്തിലാണ് ഭരണസമിതിയെ അഹങ്കാരികള്‍ ആക്കിയിരിക്കുന്നത്. അരക്കോടി രൂപയാണ് കമ്മ്യൂണിറ്റി ഹാള്‍ നവീകരണത്തിന്റെ പേരില്‍ ചെലവഴിച്ചതെന്ന് പറയുന്നു. 40 ലക്ഷം കെട്ടിടത്തിനും 10 ലക്ഷം മേശയ്ക്കും കസേരയ്ക്കും പാത്രങ്ങള്‍ക്കും എന്നാണ് കണക്ക്. എന്നിട്ടും ഹാളുകള്‍ തുറക്കാതെ അടച്ചിട്ടിരിക്കുകയാണ്. ജനങ്ങളുടെ നികുതിപ്പണം എങ്ങനെ ചെലവഴിക്കുന്നു എന്ന് അന്വേഷിക്കാന്‍ പോലും ഇവിടെ ആളില്ലാത്ത സ്ഥിതിയാണ്,’ ഷാജി കെ എച്ച് പറഞ്ഞു.അഴിമതിക്കാര്‍ പഞ്ചായത്ത് വിടുക, ഉത്തരവാദിത്ത ഭരണം വരട്ടെ എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് സമരം നടത്തിയത്. 12 മണിയോടെ സമരം അവസാനിപ്പിച്ചു.
Home Uncategorized കടവല്ലൂര്‍ ഗ്രാമപഞ്ചായത്ത് ഭരണസമിതിക്കെതിരെ അഴിമതി ആരോപണം; കുത്തിയിരിപ്പ് സമരവുമായി കെ.എച്ച് ഷാജി കോയാലി പറമ്പില്‍



