32.3 C
Kunnamkulam
Saturday, October 31, 2026
Home Bureaus Perumpilavu പഴഞ്ഞി വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഏകദിന ശില്പശാല സംഘടിപ്പിച്ചു

പഴഞ്ഞി വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഏകദിന ശില്പശാല സംഘടിപ്പിച്ചു

8

പഴഞ്ഞി വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്കായി ജെആര്‍സിയുടെ നേതൃത്വത്തില്‍ ഏകദിന ശില്പശാല സംഘടിപ്പിച്ചു. കലയും,സര്‍ഗാത്മകകഴിവുകളും, സാങ്കേതിക വിദ്യയും ഒത്തുചേര്‍ന്ന ഫിലിം നിര്‍മ്മാണ അവതരണം ശില്പശാലയില്‍ നടന്നു. പി.ടി.എ. പ്രസിഡണ്ട് പി.എം.അലി അധ്യക്ഷനായ ചടങ്ങ് വാര്‍ഡ് മെമ്പര്‍ മോനിഷ രജീഷ് ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക മേഴ്സി ടീച്ചര്‍, പ്രീതി, സെമീന, സുജേഷ് എന്നിവര്‍ സംസാരിച്ചു. ജെ.ആര്‍.സി. കോഡിനേറ്റര്‍ പി.കെ അബൂബക്കര്‍ മാസ്റ്റര്‍ സ്വാഗതവും മുഹമ്മദ് റിയാസ് നന്ദിയും പറഞ്ഞു.

ADVERTISEMENT
error: Content is protected !!