കാട്ടകാമ്പാല്‍ എന്‍.എസ്.എസ്.കരയോഗത്തിന്റെ അഭിമുഖ്യത്തില്‍ കരയോഗമന്ദിരത്തില്‍ എന്‍.എസ്.എസ്.പതാകദിനം ആചരിച്ചു.രാവിലെ കരയോഗ മന്ദിരത്തില്‍ ചേര്‍ന്ന യോഗത്തില്‍ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം വേണുഗോപാല്‍ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. ജോയിന്റ് സെക്രട്ടറി നവീന്‍ പതാക ഉയര്‍ത്തിയ ചടങ്ങില്‍ എം.സി.രാജേഷ് സമുദായ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. എക്സിക്യൂട്ടീവ് അംഗം ജനാര്ദ്ദനന് അതിയാരത്ത്, ഗോപാലകൃഷ്ണന് ചെറുപറമ്പില്‍ എന്നിവര്‍ നേതൃത്വം നല്കി.



