32.3 C
Kunnamkulam
Saturday, October 31, 2026
Home Bureaus Perumpilavu ചങ്ങരംകുളത്ത് സ്വകാര്യ ബസ് കെട്ടിടത്തിലേക്ക് ഇടിച്ചുകയറി 15 പേര്‍ക്ക് പരിക്ക്

ചങ്ങരംകുളത്ത് സ്വകാര്യ ബസ് കെട്ടിടത്തിലേക്ക് ഇടിച്ചുകയറി 15 പേര്‍ക്ക് പരിക്ക്

13

ചങ്ങരംകുളത്ത് സ്വകാര്യ ബസ് കെട്ടിടത്തിലേക്ക് ഇടിച്ചുകയറി 15 പേര്‍ക്ക് പരിക്കേറ്റു. ചങ്ങരംകുളം – ചെറവല്ലൂര്‍ റോഡിലാണ് സ്വകാര്യബസ് നിയന്ത്രണം വിട്ട് കെട്ടിടത്തിലേക്ക് ഇടിച്ചുകയറി വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ 15പേര്‍ക്ക് പരിക്കേറ്റത്. നന്നംമുക്ക്, കാട്ടകാമ്പാല്‍ സ്വദേശികളായ കുമാര്‍ (46), നിബിന്‍ (41), വസന്ത (60)അശ്വതി(30) റിഷാന്‍ (14)ഫര്‍ഹാന്‍ (14), ഹൃദ്യ (12), രജിത (41), അജിത (45), ശ്വേത (22), മണികണ്ഠന്‍ (46), സുബ്രഹ്‌മണ്യന്‍ (65), മങ്ങാട് അമ്മിണി (70), സോന (20), നിദ (16) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ശനിയാഴ്ച രാവിലെയാണ് അപകടം. കുന്നംകുളത്ത് നിന്ന് ചങ്ങരംകുളത്തേക്ക് വരികയായിരുന്ന ‘ദേവിക’ എന്ന ബസ്സാണ് നിയന്ത്രണം വിട്ട് ബസ് സമീപത്തെ കെട്ടിടത്തിലേക്ക് ഇടിച്ചുകയറിയത്. നാട്ടുകാര്‍ ചേര്‍ന്നാണ് ബസിനുള്ളില്‍ കുടുങ്ങിയവരെ പുറത്തെത്തിച്ചത്. പരിക്കേറ്റവരെ ചങ്ങരംകുളത്തെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു.ആരുടെയും പരിക്ക് ഗുരുതരമല്ല.

 

 

ADVERTISEMENT
error: Content is protected !!