പുന്നയൂര്‍ക്കുളം സര്‍വീസ് സഹകരണ ബാങ്ക് മുന്‍ വൈസ് പ്രസിഡണ്ടും ദീര്‍ഘകാലം ഡയറക്ടറുമായിരുന്ന അന്തരിച്ച എ വൈ കുഞ്ഞിമൊയ്ദുവിന്റെ ഫോട്ടോ ബാങ്ക് ഓഫീസില്‍ അനാച്ഛാദനം ചെയ്തു. ബാങ്ക് പ്രസിഡന്റ് പി ഗോപാലന് ഫോട്ടോ അനാച്ഛാദനം ചെയ്തു. ബാങ്ക് വൈസ് പ്രസിഡന്റ് പി പി ബാബു അധ്യക്ഷത വഹിച്ചു. ഡയറക്ടര്‍മാരായ ഭാസ്കരന് കോട്ടെപ്പാട്ട്, മൂസ ആലത്തയില്‍, രമണി അശോകന്, കെ പി ധര്മ്മന്, മുഹമ്മദ്അലി കൊറോത്തയില്, ടിപ്പുസുല്‍ത്താന്‍, ടി കെ കബീര്‍, എ ഡി പ്രിയേഷ്, യശോദര മോഹനചന്ദ്രന്, അനീഷ നസീര്‍, സെക്രട്ടറി ഏ കെ സതീഷ്കുമാര്‍ എന്നിവര്‍ പങ്കെടുത്തു.



