31.2 C
Kunnamkulam
Sunday, November 1, 2026
Home Bureaus Punnayurkulam അര്‍ധരാത്രി പൊതുസ്ഥലത്ത് കക്കൂസ് മാലിന്യം തള്ളുകയും നഗരസഭ റോഡ് തകര്‍ക്കുകയും ചെയ്ത മിനി ടാങ്കര്‍ ലോറി...

അര്‍ധരാത്രി പൊതുസ്ഥലത്ത് കക്കൂസ് മാലിന്യം തള്ളുകയും നഗരസഭ റോഡ് തകര്‍ക്കുകയും ചെയ്ത മിനി ടാങ്കര്‍ ലോറി പിടികൂടി

12

അര്‍ധരാത്രിയില്‍ പൊതുസ്ഥലത്തും പാടത്തും കക്കൂസ് മാലിന്യം തള്ളുകയും നഗരസഭയുടെ റോഡും സംരക്ഷണഭിത്തിയും തകര്‍ക്കുകയും ചെയ്ത മിനി ടാങ്കര്‍ ലോറി തിരൂര്‍ പോലീസ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് വെളിയങ്കോട് സ്വദേശികളായ രണ്ടുപേരെയും കസ്റ്റഡിയിലെടുത്തു.കഴിഞ്ഞ ദിവസം അര്‍ധരാത്രിയിലാണ് തിരൂര്‍ കോ-ഓപ്പറേറ്റീവ് കോളേജിന് സമീപത്തെ അന്നാര റോഡില്‍ മാലിന്യം തള്ളിയത്. സംഭവത്തില്‍ നഗരസഭയുടെ റോഡിനും സംരക്ഷണഭിത്തിക്കും കേടുപാടുകള്‍ സംഭവിച്ചു. നഗരസഭാ സെക്രട്ടറി നല്‍കിയ പരാതിയില്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ പരിസരത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പ്രതികളിലേക്ക് എത്തിയത്. സംരക്ഷണഭിത്തി തകര്‍ത്ത മാലിന്യലോറി നീക്കാന്‍ സഹായിച്ച ക്രെയിനും അന്വേഷണത്തില്‍ കണ്ടെത്തി. തുടര്‍ന്നാണ് പൊന്നാനി വെളിയങ്കോട് സ്വദേശികളുടേതെന്ന് കണ്ടെത്തിയ മിനി ടാങ്കര്‍ ലോറി കസ്റ്റഡിയിലെടുത്തത്. ലോറി ഓടിച്ചിരുന്ന വെളിയങ്കോട് സ്വദേശി സവാദ് ഇ.യു. (41), അലി ഇ.യു. (48) എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്.തിരൂര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ ജലീല്‍ കറുത്തേടത്തിന്റെ നിര്‍ദേശപ്രകാരം എസ്.ഐ. നസീര്‍ തിരൂര്‍ക്കാട്, എസ്.സി.പി.ഒ. ഇന്ദ്രജിത്ത്, സി.പി.ഒ. ആഷിഷ് എന്നിവരടങ്ങിയ സംഘമാണ് അന്വേഷണം നടത്തിയത്. പൊതുജനാരോഗ്യത്തിന് ഹാനികരമായ രീതിയില്‍ പൊതുസ്ഥലങ്ങളില്‍ മാലിന്യം തള്ളുന്നവര്‍ക്കെതിരെ പിടികുടാന്‍ ശക്തമായ നടപടികളാണ് പെരുമ്പടപ്പ്, വടക്കേക്കാട് പോലീസ് നടത്തുന്നത്. ഇവരുടെ ശല്യം കൂടുതല്‍ അനുഭവിക്കുന്ന മേഖലയാണ് ഈ പോലീസ് സ്റ്റേഷന്‍ പരിധികള്‍.

ADVERTISEMENT
error: Content is protected !!